ഓസ്‌ട്രേലിയയിൽ സ്വർണ ഖനി തകർന്നുണ്ടായ അപകടത്തിൽ ഒരു മരണം; 29 പേരെ രക്ഷപ്പെടുത്തി

ഓസ്‌ട്രേലിയയിൽ സ്വർണ ഖനി തകർന്നുണ്ടായ അപകടത്തിൽ ഒരു മരണം; 29 പേരെ രക്ഷപ്പെടുത്തി

മെൽബൺ: വിക്ടോറിയയിലെ ഉൾനാടൻ പ്രദേശമായ ബല്ലാരത്ത് സ്വർണ ഖനി തകർന്നുണ്ടായ അപകടത്തിൽ ഒരു മരണം. പാറകൾ പൊട്ടി വീണതിനെത്തുടർന്ന് ഖനിയിൽ കുടുങ്ങിയ 29 തൊഴിലാളികളെ രക്ഷപെടുത്തി. 37 വയസുള്ള യുവാവാണ് മരിച്ചത്. ഒരാളുടെ നില ​ഗുരുതരമാണ്. ബുധനാഴ്ച വൈകുനേരമാണ് അപകടം സംഭവിക്കുന്നത്.

പ്രവേശന കവാടത്തിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ (1.9 മൈൽ) അകലെയായിരുന്നു തൊഴിലാളികൾ കുടുങ്ങി കിടന്നത്. വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം പുറത്തെടുത്തത്. സംഭവത്തിന് പിന്നാലെ വിക്ടോറിയൻ സർക്കാർ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് ഓസ്ട്രേലിയൻ വർക്കേഴ്സ് യൂണിയൻ ആവശ്യപ്പെട്ടു.

ഇതൊരു സങ്കീർണ്ണവും വിശദവുമായ അന്വേഷണമായിരിക്കും. ഇതുപോലൊരു ദുരന്തം ഇനിയൊരിക്കലും ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ എങ്ങനെ കഴിയുമെന്ന് മനസ്സിലാക്കാൻ ശ്രമിക്കുമെന്ന് രക്ഷാ റെഗുലേറ്റർ വർക്ക്സേഫ് വിക്ടോറിയയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ നരെല്ലെ ബിയർ പറഞ്ഞു.

തകർച്ച വിനാശകരമാണെന്ന് ഓസ്‌ട്രേലിയൻ വർക്കേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി റോണി ഹെയ്ഡൻ പറഞ്ഞു. വ്യാവസായിക നരഹത്യ നിയമ നിർമ്മാണത്തിന് കീഴിൽ കേസെടുക്കാൻ യൂണിയൻ സംസ്ഥാന അധികാരികളെ പ്രേരിപ്പിക്കുമെന്ന് ഹെയ്ഡൻ പറഞ്ഞു.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.