10 വയസ്സുകാരനായ ഒമറിന് സ്വപ്ന സാക്ഷാത്കാരം :ദുബായ് വിമാനത്താവളത്തിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥനായി

10 വയസ്സുകാരനായ ഒമറിന് സ്വപ്ന സാക്ഷാത്കാരം :ദുബായ് വിമാനത്താവളത്തിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥനായി

ദുബായ്:10വയസ്സുകാരനായ ഒമർ സഊദ് അൽ മാലിഹിന് സ്വപ്നസാക്ഷാത്കാരം. ഇമാറാത്തി ചിൽഡ്രൻസ് ഡേ ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം ദുബായ് വിമാനത്താവളത്തിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥനായി ഒരു ദിവസംപ്രവർത്തിക്കാനുള്ള അവസരം ലഭിച്ചു തന്റെ ആഗ്രഹം സഫലീകരിച്ചു.

ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഉദ്യോഗസ്ഥരുടെ യൂണിഫോം അണിഞ്ഞ
ഒമർ- അസാധാരണമായ ആത്മവിശ്വാസത്തോടെയാണ് ഇമാറാത്തി ശിശുദിനത്തിൽ തനിക്ക് ലഭിച്ച അവസരം വിനിയോഗിച്ചത്. വിമാനത്താവളത്തിലെ പ്രത്യേക കുട്ടികളുടെ പാസ്‌പോർട്ട് കൗണ്ടറിലായിരുന്നു നിയോഗം. തന്റെ പ്രായത്തിലുള്ള യാത്രക്കാരുമായി ഇടപഴകുകയും അവരുടെ പാസ്‌പോർട്ടുകളിൽ വരവ് സ്റ്റാമ്പ് അടക്കമുള്ള നടപടിക്രമങ്ങൾ ഒരു എമിഗ്രേഷൻ ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ നിർവഹിക്കുകയും ചെയ്തു

“ചെറിയ കുട്ടികൾക്ക് ദുബൈവിമാനത്താവളത്തിലൂടെയുള്ള യാത്ര കൂടുതൽ രസകരവും ഇടപഴകുന്നതുമാക്കുന്നതിനായി” കഴിഞ്ഞ വർഷമാണ് ജി ഡി ആർ എഫ് എ കുട്ടികളുടെ പ്രത്യേക പാസ്‌പോർട്ട് കൗണ്ടറുകൾ ആരംഭിച്ചത്. എമിഗ്രേഷൻ കൗണ്ടറിൽ മികച്ച മികച്ച രീതിയിൽ പ്രവർത്തിച്ച ഒമറിനെ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പ്രശംസിച്ചു.

“ഭാവിയിൽ ഒമർ എമിഗ്രേഷൻ ഉദ്യോഗസ്ഥരിൽ ഒരാളായേക്കാം,” എന്നും അദ്ദേഹം പറഞ്ഞു.കുട്ടികളെ പിന്തുണയ്ക്കുന്നതിനും അവരുടെ കഴിവുകൾ വർധിപ്പിക്കുന്നതിനും രാജ്യത്തിന്റെ വൈദഗ്ധ്യങ്ങൾ വളർത്തുന്നതിനും വേണ്ടിയാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നും ഈ അവസരത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.