പദവി രാജിവെച്ച് മത്സരിക്കണം; എംഎൽഎമാർക്കും രാജ്യസഭാ എംപിമാർക്കുമെതിരായ ഹർജി ഹൈക്കോടതിയിൽ

പദവി രാജിവെച്ച് മത്സരിക്കണം; എംഎൽഎമാർക്കും രാജ്യസഭാ എംപിമാർക്കുമെതിരായ ഹർജി ഹൈക്കോടതിയിൽ

കൊച്ചി: നിയമസഭാംഗങ്ങളും രാജ്യസഭാംഗങ്ങളും സ്ഥാനം രാജിവെക്കാതെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് ഹൈക്കോടതിയിൽ. നിലവിലുള്ള ആനുകൂല്യങ്ങൾ പറ്റിക്കൊണ്ടാണ് ഇവർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും സ്ഥാനം രാജിവെച്ച് മത്സരിക്കാൻ കോടതി നിർദേശം നൽകണമെന്നാണ് രാഷ്ട്രീയ നിരീക്ഷകനായ കെ.ഒ ജോണി നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നത്.

എംഎൽഎമാരായ കെ രാധാകൃഷ്ണൻ, കെകെ ഷൈലജ, ഷാഫി പറമ്പിൽ, എം മുകേഷ്, വി ജോയ്, എന്നിവരും രാജ്യ സംഭാംഗങ്ങളായ കെസി വേണുഗോപാൽ, രാജീവ് ചന്ദ്രശേഖർ എന്നിവരും മത്സരിക്കുന്നത് ചോദ്യം ചെയ്താണ് ഹർജി നൽകിയിരിക്കുന്നത്. കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാർ, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവരെ എതിർ കക്ഷിയാക്കിയാണ് ഹർജി നൽകിയിരിക്കുന്നത്.

എൽഡിഎഫ് സ്ഥാനാർഥികളായ കെ രാധാകൃഷ്ണൻ ആലത്തൂരിലും കെകെ ഷൈലജ വടകരയിലും എം മുകേഷ് കൊല്ലത്തും വി ജോയ് ആറ്റിങ്ങലിലുമാണ് ജനവിധി തേടുന്നത്. കോൺഗ്രസ് സ്ഥാനാർഥിയായ ഷാഫി പറമ്പിൽ വടകരയിലാണ് ലോക്സഭയിലേക്ക് കന്നിയങ്കത്തിനിറങ്ങുന്നത്. കെസി വേണുഗോപാൽ ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥിയാണ്. മറ്റൊരു രാജ്യസഭാംഗമായ രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർഥിയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.