ജെഡിഎസ് മൂന്ന് സീറ്റുകളില്‍ മത്സരിക്കും; കര്‍ണാടകയില്‍ ബിജെപി-ജെഡിഎസ് ധാരണ

 ജെഡിഎസ് മൂന്ന് സീറ്റുകളില്‍ മത്സരിക്കും; കര്‍ണാടകയില്‍ ബിജെപി-ജെഡിഎസ് ധാരണ

ബംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ സീറ്റുകള്‍ സംബന്ധിച്ച് ബിജെപി- ജെഡിഎസ് പാര്‍ട്ടികള്‍ തമ്മില്‍ ധാരണയായി. എച്ച്.ഡി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജെഡിഎസിന് മൂന്ന് സീറ്റുകള്‍ നല്‍കാനാണ് തീരുമാനം.

മാണ്ഡ്യ, ഹസന്‍, കോലാര്‍ എന്നീ സീറ്റുകളിലാണ് ജെഡിഎസ് മത്സരിക്കുക. ബംഗളൂരു റൂറലില്‍ ദേവഗൗഡയുടെ മരുമകന്‍ മഞ്ജുനാഥ് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കും. കര്‍ണാടകയിലെ 28 മണ്ഡലങ്ങളിലെ 20 സ്ഥാനാര്‍ഥികളെ ബിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. സീറ്റ് വിഭജനത്തില്‍ ധാരണയാകാത്തതിനെ ചൊല്ലി ജെഡിഎസ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

അതേസമയം ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ജെഡിഎസ് ഇന്നലെ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് ആസൂത്രണത്തില്‍ ബിജെപി നേതാക്കളെ വിശ്വസിക്കുന്നില്ലെന്നും മുന്നണിയെന്ന നിലയില്‍ ഒരു യോഗത്തിനും തങ്ങളെ വിളിക്കുന്നില്ലെന്നുമായിരുന്നു പരാതി. ഇത് ദോഷകരമായി ബാധിക്കുമെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി കുമാരസ്വാമി മുന്നറിയിപ്പ് നല്‍കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.