ഒഡിഷയില്‍ പുതിയ രണ്ടിനം മണ്ണിരയെ കണ്ടെത്തി. മഹാത്മാഗാന്ധി സര്‍വകലാശാലയും ഒഡിഷ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ (സിയുഒ) ഗവേഷകരുമായി സഹകരിച്ചാണ് ഒഡിഷയിലെ കോരപുട്ടില്‍ പുതിയ ഇനങ്ങളെ കണ്ടെത്തിയത്.
കോരപുട്ട് ജില്ലയിലെ റാണി ദുഡുമ, ജയ്പൂര്‍ ഘട്ട് പ്രദേശങ്ങളില്‍ നിന്ന് സിയുഒ വിദ്യാര്‍ത്ഥിയായ ആയുസ്മിത നായിക് ഏതാനും വലിയ മണ്ണിരകളുടെ മാതൃകകള്‍ ശേഖരിച്ചു. സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ മുന്‍ ശാസ്ത്രജ്ഞന്‍ ആര്‍. പാലിവാള്‍, എംജി സര്‍വകലാശാലയിലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ് ആന്‍ഡ് സസ്‌റ്റൈനബിള്‍ ഡെവലപ്മെന്റിലെ മണ്ണിര വിദഗ്ധരായ പ്രശാന്ത നാരായണന്‍, എ.പി തോമസ് എന്നിവരുടെ സഹായത്തോടെയാണ് മണ്ണിരയെ നിരീക്ഷിച്ചത്.
തുടര്‍ന്ന് നടത്തിയ വിശദമായ പഠനത്തിലാണ് കണ്ടെത്തിയവ ശാസ്ത്രലോകത്തെ അതിഥികളാണെന്ന് തിരിച്ചറിഞ്ഞത്. പ്രമുഖ അന്താരാഷ്ട്ര ടാക്‌സോണമിക് ജേണലായ 'സൂടാക്‌സ'യില്‍ ഇവരുടെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകത്ത് ആകെ ഇതുവരെ 70 ഇനം മണ്ണിരകളെയാണ് കണ്ടെത്തിയിട്ടുള്ളത്. ഇവയില്‍ 34 എണ്ണം ഇന്ത്യയിലാണ് കാണപ്പെടുന്നത്.
പശ്ചിമ ഘട്ടത്തിന്റെ തെക്കുഭാഗത്ത് ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ കോണിലുള്ള പര്‍വത നിരകളിലാണ് ഇവയെ ഏറ്റവും അധികമായി കാണപ്പെടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.