തിരഞ്ഞെടുപ്പ് ചട്ടലംഘനം: കിഴക്കമ്പലത്ത് ട്വന്റി 20 തുടങ്ങിയ മെഡിക്കല്‍ സ്റ്റോര്‍ കളക്ടര്‍ അടപ്പിച്ചു

തിരഞ്ഞെടുപ്പ് ചട്ടലംഘനം: കിഴക്കമ്പലത്ത് ട്വന്റി 20 തുടങ്ങിയ മെഡിക്കല്‍ സ്റ്റോര്‍ കളക്ടര്‍ അടപ്പിച്ചു

കൊച്ചി: തിരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കിഴക്കമ്പലത്ത് ട്വന്റി 20 തുടങ്ങിയ മെഡിക്കല്‍ സ്റ്റോര്‍ ജില്ലാ കളക്ടര്‍ അടപ്പിച്ചു. കിഴക്കമ്പലം പ്രദേശവാസികള്‍ നല്‍കിയ പരാതിയിലാണ് നടപടി. പെരുമാറ്റ ചട്ടം നിലവില്‍ വന്നശേഷമാണ് മെഡിക്കല്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തതെന്നും കണ്ടെത്തിയിരുന്നു. പ്രഥമദൃഷ്ട്യാ ചട്ടലംഘനം നടന്നിട്ടുണ്ടെന്ന് ജില്ലാ റിട്ടേണിങ് ഓഫീസര്‍ കൂടിയായ കളക്ടര്‍ പറഞ്ഞു.

ട്വന്റി 20 കണ്‍വീനര്‍ സാബു എം.ജേക്കബ് തന്റെ സമൂഹ മാധ്യമ പേജില്‍ മെഡിക്കല്‍ സ്റ്റോര്‍ ഉദ്ഘാടനം സംബന്ധിച്ച് പങ്കുവച്ചിട്ടുള്ള വിഡിയോ നീക്കം ചെയ്യാനും നിര്‍ദേശച്ചിട്ടുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സാബു എം.ജേക്കബ് കിഴക്കമ്പലം ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിനോട് ചേര്‍ന്ന് മെഡിക്കല്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തത്. 80 ശതമാനം വിലക്കുറവില്‍ മരുന്നുകളെന്നായിരുന്നു വാഗ്ദാനം.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.