പത്തനംതിട്ട: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന യുഡിഎഫിന്റെ പരാതിയില്‍ പത്തനംതിട്ട ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക് ജില്ലാ കളക്ടര്‍ക്ക് വിശദീകരണം നല്‍കി. കുടുംബംശ്രീ, കെ-ഡിസ്‌ക് എന്നീ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രചരണത്തിന് ഉപയോഗിച്ചിട്ടില്ലെന്നാണ് വിശദീകരണത്തില്‍ വ്യക്തമാക്കുന്നത്.
കുടുംബശ്രീ വഴി വായ്പ വാഗ്ദാനം, കെ. ഡിസ്‌ക് വഴി തൊഴില്‍ദാന പദ്ധതി എന്നിവയ്‌ക്കെതിരെയാണ് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. എന്നാല്‍ യുഡിഎഫിന്റെ പരാതി അടിസ്ഥാന രഹിതമാണെന്നാണ് പറയുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ രണ്ട് നേതാക്കള്‍ തമ്മില്‍ തര്‍ക്കവും കയ്യാങ്കളിയും ഉണ്ടായതില്‍ കര്‍ശന നടപടിക്ക് പാര്‍ട്ടി സംസ്ഥാന നേതൃത്വം ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അടൂരില്‍ നിന്നുള്ള ജില്ലാ സെക്രട്ടേറിയേറ്റ് അംഗമാണ് മുന്‍ എംഎല്‍എ കൂടിയായ നേതാവിനെ പിടിച്ചുതള്ളിയത്. മന്ത്രി വി.എന്‍ വാസവന്‍ പങ്കെടുത്ത യോഗത്തിന് ശേഷമായിരുന്നു സംഭവം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.