റിയോ ഡി ജെനീറോ: കഴിഞ്ഞ മാസം തെക്കൻ ബ്രസീലിലെ ആമസോൺ മഴക്കാടുകളിൽ കണ്ടെത്തിയ അന ജൂലിയ എന്ന ഭീമൻ അനകോണ്ട ചത്തു. ലോകത്തെ ഏറ്റവും വലിയ പാമ്പുകളിലൊന്ന് എന്ന് കരുതുന്ന അന ജൂലിയയുടെ ശരീരത്തിൽ വെടിയുണ്ട തറച്ച പാടുകൾ കണ്ടെത്തി. എന്നാൽ ഇതാണോ മരണകാരണമെന്ന് ഉറപ്പിച്ചിട്ടില്ല. അന ജൂലിയയെ കണ്ടെത്തുന്നതിന് മുമ്പ് വരെ ഗ്രീൻ അനകോണ്ടയായിരുന്നു ഏറ്റവും വലിയ പാമ്പ്.
നാഷണൽ ജിയോഗ്രാഫിക്‌സ് ഡിസ്‌നി+ സീരീസായ പോൾ ടു ചിത്രീകരണത്തിനിടെയാണ് പോൾ വിൽ സ്മിത്തും സംഘവും കൂറ്റൻ പാമ്പിനെ കണ്ടത്. 26 അടി നീളമുള്ള വടക്കൻ പച്ച അനക്കോണ്ട ഏകദേശം 22 കിലോ ഭാരം വരും. മനുഷ്യൻ്റേ തലയുടെ അത്രയും വലിപ്പമുണ്ട് തലക്ക്. പാമ്പിനെ വെടിവച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
അന ജൂലിയയും ഗ്രീൻ അനാകോണ്ടയാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ വിശദ ജനിതക പഠനങ്ങളിലൂടെ ഈ പാമ്പ് അനാകോണ്ടയിലെ തന്നെ ഇത് വരെ കണ്ടെത്തിയിട്ടില്ലാത്ത ഒരു വിഭാഗമാണെന്ന് ഗവേഷകർ തിരിച്ചറിഞ്ഞു.' നോർത്തേൺ ഗ്രീൻ അനാകോണ്ട ' എന്നാണ് അന ജൂലിയയുടെ സ്പീഷീസിന് ഗവേഷകർ നൽകിയിരിക്കുന്ന പേര്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.