കൊച്ചി: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമത്വം കാണിക്കുന്നതിനായി രാജ്യത്ത് മൂന്നാഴ്ചത്തേയ്ക്ക് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി എം.വി ഷറഫുദ്ദീന്‍ ആണ് പിടിയിലായത്.
കൊവിഡിനെത്തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ സമയത്തെ ഒരു വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ടാണ് ഇയാള്‍ ഇതിനായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. കൊച്ചി സൈബര്‍ ഡോം നടത്തിയ സോഷ്യല്‍ മീഡിയ പട്രോളിങിലാണിത് കണ്ടെത്തിയത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് സാമൂഹിക മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുന്നവരെയും പ്രചരിപ്പിക്കുന്നവരെയും കണ്ടെത്താനായി സൈബര്‍ ഡിവിഷന്റെ നേതൃത്വത്തില്‍ സൈബര്‍ പൊലീസ് ആസ്ഥാനത്തും എല്ലാ റേഞ്ചുകളിലും എല്ലാ പൊലീസ് ജില്ലകളിലും സാമൂഹിക മാധ്യമ നിരീക്ഷണ സെല്ലുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.