കുവൈറ്റ് സിറ്റി: ദൈവപുത്രന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ്മ പുതുക്കി കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ദു:ഖവെള്ളി അനുസ്മരണ ശുശ്രൂഷ നടത്തി.
കെ എം ആർ എം ൻ്റെ ആത്മീയ പിതാവ് ഫാ. ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

അപ്പോസ്തോലിക് വികാരിയേറ്റ് ഓഫ് നോർത്തേൺ അറേബ്യയുടെ മെത്രാൻ മോൺ. ആൽദോ ബെരാർദി വചനസന്ദേശം നൽകി.
രാവിലെ 11 മണിക്ക് ആരംഭിച്ച ശുശ്രൂഷയിൽ ആയിരക്കണക്കിന് ആളുകൾ ഭക്തിയാദരപൂർവ്വം പങ്കെടുത്തു. വൈകിട്ട് ഏഴിന് നടന്ന നേർച്ച വിതരണത്തോടെ ദുഃഖവെള്ളി ശുശ്രൂഷകൾക്ക് പരിസമാപ്തി ആയി.

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.