തൊട്ടാല്‍ പൊള്ളും! എങ്കിലും സ്വര്‍ണ വിലയില്‍ നേരിയ കുറവ്

 തൊട്ടാല്‍ പൊള്ളും! എങ്കിലും സ്വര്‍ണ വിലയില്‍ നേരിയ കുറവ്

കൊച്ചി: സംസ്ഥാനത്ത് സകല റെക്കോര്‍ഡുകളും ഭേദിച്ച് കുതിച്ച സ്വര്‍ണ വിലയ്ക്ക് ഇന്ന് നേരിയ കുറവ്. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 6,335 രൂപ നല്‍കണം. ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞ് വില 50680 രൂപയിലെത്തി.

ഏപ്രില്‍ ആദ്യ ദിനം തന്നെ വില ചരിത്രത്തിലില്ലാത്ത തലത്തിലേക്ക് ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ 200 രൂപയോളം കുറഞ്ഞത് ആശങ്ക ലേശം കുറയ്ക്കുന്നുണ്ട്. എന്നാല്‍ വിവാഹ സീസണില്‍ വില ഉയര്‍ന്ന് നില്‍ക്കുന്നത് വിപണിയെ ബാധിക്കുമെന്ന് ഉറപ്പാണ്.

മാര്‍ച്ച് ഒന്നിന് രേഖപ്പെടുത്തിയ ഒരു ഗ്രാമിന് 5,790 രൂപയും പവന് 46320 രൂപയുമാണ് അടുത്തിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയതും വില അരലക്ഷം കടന്നതും കണ്ട് ഞെട്ടലിലാണ് ഉപയോക്താക്കള്‍.

യു.എസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന പണനയ പ്രഖ്യാപനമാണ് വില കുതിപ്പിന് കാരണമെന്നാണ് വിലയിരുത്തല്‍. ഇതോടൊപ്പം നിക്ഷേപകര്‍ വന്‍ തോതില്‍ സ്വര്‍ണത്തില്‍ താല്‍പര്യം കാട്ടുന്നതും വില വര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്.

ഏപ്രിലിലെ സ്വര്‍ണ വില (പവന്‍)

ഏപ്രില്‍ 1 : 50880

മാര്‍ച്ചിലെ സ്വര്‍ണ വില (പവന്‍)

മാര്‍ച്ച് 1 : 46,320 രൂപ
മാര്‍ച്ച് 2 : 47,000 രൂപ
മാര്‍ച്ച് 3 : 47,000 രൂപ
മാര്‍ച്ച് 4 : 47560 രൂപ
മാര്‍ച്ച് 5 : 47560 രൂപ
മാര്‍ച്ച് 6 : 47760 രൂപ
മാര്‍ച്ച് 7 : 40,080 രൂപ
മാര്‍ച്ച് 8 : 48,200 രൂപ
മാര്‍ച്ച് 9 : 48,600 രൂപ
മാര്‍ച്ച് 10: 48,600 രൂപ
മാര്‍ച്ച് 11 : 48,600 രൂപ
മാര്‍ച്ച് 12 : 48,592 രൂപ
മാര്‍ച്ച് 13 : 48,280 രൂപ
മാര്‍ച്ച് 14 : 48,480 രൂപ
മാര്‍ച്ച് 15 : 48,488 രൂപ
മാര്‍ച്ച് 15 : 48,488 രൂപ
മാര്‍ച്ച് 16 : 48,472 രൂപ
മാര്‍ച്ച് 17 : 48,472 രൂപ
മാര്‍ച്ച് 18 : 48,280 രൂപ
മാര്‍ച്ച് 19 : 48,640 രൂപ
മാര്‍ച്ച് 20 : 48,640 രൂപ
മാര്‍ച്ച് 21 : 49,560 രൂപ
മാര്‍ച്ച് 22 : 49,080 രൂപ
മാര്‍ച്ച് 23 : 49,000 രൂപ
മാര്‍ച്ച് 24 : 49,000 രൂപ
മാര്‍ച്ച് 25: 48,992 രൂപ
മാര്‍ച്ച് 26: 48,920 രൂപ
മാര്‍ച്ച് 27: 49080 രൂപ
മാര്‍ച്ച് 28: 49360 രൂപ
മാര്‍ച്ച് 29: 50400 രൂപ
മാര്‍ച്ച് 30: 50200 രൂപ
മാര്‍ച്ച് 31: 50200 രൂപ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.