സിഡ്നി: ഈസ്റ്റർ ദിനത്തിൽ ഈശോയെ അധിക്ഷേപിച്ച ജനപ്രിയ ഐസ്ക്രീം ബ്രാൻഡായ ജെലാറ്റോ മെസിന ഒടുവിൽ മാപ്പ് പറഞ്ഞു. പുതിയതായി കൊണ്ടുവന്ന കേക്കിന്റെ പരസ്യത്തിൽ ഈശോയെ കളിയാക്കി 'ചീസസ് ദ സെക്കൻഡ് കമിങ് ' 'പ്രെയിസ് ചീസസ് ഔവർ ഗ്രേറ്റ് ലോഡ്' എന്നാണ് പരസ്യ വാചകം നൽകിയത്. പരസ്യത്തിനെതിരെ ഓസ്ട്രേലിയ ആസ്ഥാനമായുള്ള ക്രിസ്ത്യൻ ലൈഫ് മാറ്റർ എന്ന സംഘടന രംഗത്തെത്തിയിരുന്നു. ഇതിനെതിരെ ഓൺലൈനിലൂടെയ പ്രതിഷേധിക്കാൻ ജനങ്ങളോട് സംഘടന ആവശ്യപ്പെടുകയും ചെയ്തു.
ക്രിസ്ത്യൻ ലൈഫ് മാറ്റർ പ്രവർത്തകൻ ചാർളി ബാർകോസ്
പിന്നാലെ സോഷ്യൽ മീഡിയകളിൽ കമ്പനിയുടെ നെഗറ്റീവ് റിവ്യു കുമിഞ്ഞ് കൂടിയതോടെ റേറ്റിങ് നാലിൽ നിന്ന് രണ്ടിലേക്ക് താഴ്ന്നു. തുടർന്ന് 'ചീസസ് രണ്ടാം വരവ്' എന്ന പേര് 'ചോക്കി ചീസ് കേക്ക്' എന്ന് പുനർനാമകരണം ചെയ്യുകയും ഉപഭോക്താക്കളോട് കമ്പനി നിരുപാധികം ക്ഷമ ചോദിക്കുകയും ചെയ്തു.
പഴയ പേര് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ആത്മാർത്ഥമായി മാപ്പ് ചോദിക്കുന്നു. ദുരുദ്ദേശത്തോടെ ആയിരുന്നില്ല അത്തരം പേര് നൽകിയതെന്ന് കമ്പനി സോഷ്യൽ മീഡിയയിൽ കുറിച്ചു. നിരവധി ഉപോഭോക്താക്കൾ പോസ്റ്റിന് താഴെ കമന്റുമായെത്തി.
ക്രിസ്ത്യാനികളെ വ്രണപ്പെടുത്താനും പരിഹസിക്കാനും ഉള്ള ഉദ്ദേശമായിരുന്നല്ലേ? എന്ന് ഒരാൾ കമന്റ് ചെയ്തു. നിങ്ങൾ മുഹമ്മദ് നബിയെയോ ഇസ്ലാമിക വിശ്വാസത്തെയോ കളിയാക്കുമോ എന്നാണ് മറ്റൊരാൾ ചോദിച്ചത്. തെറ്റ് മനസിലാക്കി തിരുത്താൻ കാണിച്ച മനസിനെയും ചിലർ കമന്റിലൂടെ പ്രശംസിക്കുന്നുണ്ട്. ഇത് അങ്ങേയറ്റം നിരുത്തരവാദപരമായ പരസ്യമാണ്. എങ്ങനെയാണ് ഞങ്ങളുടെ കർത്താവായ ഈശോയെ ഇത്തരത്തിൽ അധിക്ഷേപിക്കാൻ സാധിക്കുക എന്ന തരത്തിൽ മലയാളികളടക്കം കമന്റുകൾ രേഖപ്പെടുത്തി. അതേ സമയം കമന്റുകളോടൊന്നും കമ്പനി പ്രതികരിച്ചിട്ടില്ല.
അതിനിടെ ജെലാറ്റോ മെസിന ഐസ്ക്രീം കമ്പനിയുടെ ഉൽപ്പന്നങ്ങൾ ബഹിഷ്ക്കരിക്കണമെന്ന ആഹ്വാനവും സോഷ്യൽ മീഡിയയിൽ ശക്തമാകുന്നുണ്ട്. ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യാനികളെ അവഹേളിക്കാൻ വേണ്ടിയാണ് കരുതിക്കൂട്ടിയാണ് ഇത്തരമൊരു പരസ്യം നൽകിയതെന്നാണ് അധികം ആളുകളും വിശ്വസിക്കുന്നത്. ഈസ്റ്റർ ദിനത്തിൽ ഓസ്ട്രേലിയയുടെ വിദേശകാര്യ മന്ത്രി ബെന്നി വോം ട്രാൻസ്ജെൻഡർ ദിനമായി ആഘോഷിക്കാൻ പറഞ്ഞത് വലിയ വിവാദമായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26