മനാഗ്വ: ഡാനിയൽ ഒർട്ടേഗയുടെ സ്വേച്ഛാധിപത്യ ഭരണകൂടം ക്രൈസ്തവർക്ക് നേരെ വൻ അതിക്രമങ്ങൾ അഴിച്ചുവിടുമ്പോഴും അതിനെയെല്ലാം അതിജീവിച്ച് വിശുദ്ധവാരം ആഘോഷിച്ച് നിക്കരാഗ്വയിലെ കത്തോലിക്കാ സമൂഹം. ഒർട്ടേഗ ഭരണകൂടം 4,000 ത്തോളം പൊലീസുകാരെ ഇറക്കി വൻ നിയന്ത്രണങ്ങൾ നടത്തിയിട്ടും വിശുദ്ധവാര തിരുക്കർമ്മങ്ങൾ ദേവാലയത്തിന് ഉള്ളിൽ തന്നെ നടത്തി.
പ്രാദേശിക അതിരൂപതയുടെ കണക്കനുസരിച്ച് 12,000-ത്തിലധികം ആളുകൾ മനാഗ്വ കത്തീഡ്രലിൽ ദുഖവെള്ളിയാഴ്ച നടന്ന കുരിശിന്റെ വഴിയിൽ പങ്കെടുത്തു. ഡാനിയൽ ഒർട്ടേഗയുടെയും ഭാര്യയും വൈസ് പ്രസിഡൻ്റുമായ റൊസാരിയോ മുറില്ലോയുടെയും സ്വേച്ഛാധിപത്യത്തിന്റെ പീഡനങ്ങൾക്കിടയിലും വിശ്വാസം ഇപ്പോഴും ശക്തമായി നിലനിൽക്കുന്ന രാജ്യത്തെ കത്തോലിക്കാ സഭയുടെ 400 ലധികം ഇടവകകളെ നിയന്ത്രിക്കാൻ സ്വേച്ഛാധിപത്യം ദിവസങ്ങൾക്ക് മുമ്പ് ഒരു വലിയ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.
പ്രദക്ഷിണങ്ങൾ ദേവാലത്തിനുള്ളിൽ മാത്രം നടത്തുവാൻ ആണ് അനുമതി നൽകിയിരുന്നത്. പൊതു സ്ഥലങ്ങളിലേക്ക് പ്രദക്ഷിണം എത്തുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. വിശുദ്ധ വാരത്തിൽ നിക്കരാഗ്വയിലുടനീളം പാരമ്പരാഗതമായി നടത്തപ്പെടുന്ന 4800 ഓളം പ്രദക്ഷിണകൾ ഒർട്ടേഗ ഭരണകൂടം നിരോധിച്ചിരുന്നു.
ഓരോ പള്ളിയിലും കുറഞ്ഞത് രണ്ട് പൊലീസ് ഓഫീസർമാരുണ്ടായിരുന്നു. ചില പള്ളികളിൽ പ്രത്യേക ഓപ്പറേഷൻ ഏജൻ്റുമാരുമായി നിരവധി പട്രോളിംഗ് കാറുകൾ എത്തിയെന്ന് മനുഷ്യാവകാശ അഭിഭാഷകയായ മാർത്ത പട്രീഷ്യ മൊലീന പറഞ്ഞു.
കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ വിശുദ്ധ വാരത്തിൽ തിരുക്കർമ്മങ്ങൾക്കും പ്രദക്ഷിണങ്ങൾക്കും കനത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ദൈവാലയത്തിന് അകത്ത് മാത്രമുള്ള പ്രദക്ഷിണങ്ങൾക്കാണ് അനുമതി നൽകിയത്. റോയിട്ടേഴ്സ് അടക്കമുള്ള മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. നിക്കരാഗ്വൻ ഭരണകൂടത്തിന്റെ നിയന്ത്രണത്തിനെതിരെ ഫ്രാൻസിസ് മാർപാപ്പ ശക്തമായ ഭാഷയിൽ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.