വിധിയെഴുത്തിന് 2.76 കോടി വോട്ടര്‍മാര്‍; അന്തിമ വോട്ടര്‍പട്ടിക ഇന്ന്

 വിധിയെഴുത്തിന് 2.76 കോടി വോട്ടര്‍മാര്‍; അന്തിമ വോട്ടര്‍പട്ടിക ഇന്ന്

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ അന്തിമ വോട്ടര്‍പട്ടിക ഇന്ന്. ഇത്തവണ 2,76,98,805 മലയാളികള്‍ വിധിയെഴുതും. മാര്‍ച്ച് 25 വരെ അപേക്ഷിച്ചവരെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ അന്തിമപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും.

ബുധനാഴ്ച വൈകുന്നേരം വരെയുള്ള കണക്കനുസരിച്ച് 1,33,90, 592 പുരുഷന്മാരും 1,43,07,851 സ്ത്രീകളും 362 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്. മാര്‍ച്ച് 15 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 2,72,80,160 വോട്ടര്‍മാരാണ് പട്ടികയില്‍ ഉണ്ടായിരുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ 4.18 ലക്ഷം വോട്ടര്‍മാരെക്കൂടി ഉള്‍പ്പെടുത്താനായത്.

അതിനിടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം വ്യാഴാഴ്ച അവസാനിക്കാനിരിക്കെ, സംസ്ഥാനത്ത് ഇതുവരെ കിട്ടിയത് 234 പത്രികകളാണ്. 143 സ്ഥാനാര്‍ഥികളാണ് നാമനിര്‍ദേശം നല്‍കിയത്. ബുധനാഴ്ച മാത്രം 152 പത്രിക വിവിധ മണ്ഡലങ്ങളില്‍ ലഭിച്ചു. വെള്ളിയാഴ്ചയാണ് സൂക്ഷ്മ പരിശോധന. എട്ടുവരെ പിന്‍വലിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.