ഇനി ആപ്പുകള്‍ വഴിയും കൊച്ചി മെട്രോ ടിക്കറ്റ് എടുക്കാം

 ഇനി ആപ്പുകള്‍ വഴിയും കൊച്ചി മെട്രോ ടിക്കറ്റ് എടുക്കാം

കൊച്ചി: കൊച്ചി മെട്രോയില്‍ ജനപ്രിയ ആപ്പുകള്‍ വഴി ടിക്കറ്റ് എടുക്കാന്‍ അവസരം. ഇനിമുതല്‍ പേടിഎം, ഫോണ്‍ പേ, റാപ്പിഡോ, റെഡ് ബസ്, യാത്രാ ആപ്പുകള്‍ വഴി മെട്രോ ടിക്കറ്റ് വാങ്ങാന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കിയത്. ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ക്യൂആര്‍ കോഡ് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ കഴിയുന്ന വിധമാണ് സംവിധാനം.

ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ് പ്ലാറ്റ്ഫോമുമായി സഹകരിച്ചാണ് ഈ സംവിധാനം നടപ്പാക്കുന്നത്.

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റയും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ഇന്‍ഡസ്ട്രി ആന്റ് ഇന്റേണല്‍ ട്രേഡ് പ്രൊമോഷന്‍ വകുപ്പ് ജോയിന്റ് സെക്രട്ടറി സഞ്ജയ് സിങും ചേര്‍ന്നാണ് പുതിയ സംവിധാനം അവതരിപ്പിച്ചത്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.