കസാക്കിസ്ഥാൻ അതിർത്തിയിൽ അണക്കെട്ട് ത​ക​ർ​ന്നു; റഷ്യ 4,000 പേരെ ഒഴിപ്പിച്ചു; അഞ്ച് മരണം

കസാക്കിസ്ഥാൻ അതിർത്തിയിൽ അണക്കെട്ട് ത​ക​ർ​ന്നു; റഷ്യ 4,000 പേരെ ഒഴിപ്പിച്ചു; അഞ്ച് മരണം

മോ​സ്കോ: റ​ഷ്യ-​ക​സാ​ക്കി​സ്ഥാ​ൻ അ​തി​ർ​ത്തി​യി​ൽ അ​ണ​ക്കെ​ട്ട് തകർന്നതിനെ തുടർന്ന് വ​ൻ വെ​ള്ള​പ്പൊ​ക്കം. തെ​ക്ക​ൻ യു​റ​ലി​ലെ ഒ​റെ​ൻ​ബ​ർ​ഗ് മേ​ഖ​ല​യി​ൽ നി​ന്നും 4,500പേ​രെ ഒ​ഴി​ച്ച​താ​യി റ​ഷ്യ അ​റി​യി​ച്ചു. 5 പേർ മരിച്ചു. 1,019 കുട്ടികൾ ഉൾപ്പെടെ ഈ മേഖലയിലെ 4,208 പേരെ മാറ്റിപ്പാർപ്പിച്ചതായും ടാസ് അനുസരിച്ച് 82,200 പേർക്ക് 495 താൽക്കാലിക താമസ കേന്ദ്രങ്ങൾ ഒരുക്കുന്നതായും അധികൃതർ റിപ്പോർട്ട് ചെയ്തു.

പ്ര​സി​ഡ​ന്‍റ് വ്‌​ളാ​ഡി​മി​ർ പു​ടി​ൻ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ മ​ന്ത്രി അ​ല​ക്‌​സാ​ണ്ട​ർ കു​രെ​ൻ​കോ​വി​നോ​ട് ഈ ​മേ​ഖ​ല​യി​ൽ എ​ത്താ​ൻ ഉ​ത്ത​ര​വി​ട്ട​താ​യി ക്രെം​ലി​ൻ വ​ക്താ​വ് പ​റ​ഞ്ഞു. 2014-ൽ ​നി​ർ​മി​ച്ച ഡാം ​ത​ക​ർ​ന്ന​തി​നാ​ൽ ഇ​ത് നി​ർ​മി​ച്ച​വ​ർ​ക്കെ​തി​രെ അ​ശ്ര​ദ്ധ​യ്ക്കും നി​ർ​മാ​ണ സു​ര​ക്ഷാ നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​ത്തി​നും ക്രി​മി​ന​ൽ കേ​സും എ​ടു​ത്തി​ട്ടു​ണ്ട്.

പ്ര​ധാ​ന ന​ഗ​ര​മാ​യ ഒ​റെ​ൻ​ബ​ർ​ഗി​ലെ യു​റ​ൽ ന​ദി​യി​ൽ അ​പ​ക​ട​ക​ര​മാ​യ ജ​ല​നി​ര​പ്പ് ഉ​ണ്ടാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. അ​ര​ല​ക്ഷം ജ​ന​ങ്ങ​ളു​ള്ള ന​ഗ​ര​ത്തി​ന്‍റെ മേ​യ​ർ സെ​ർ​ജി സാ​ൽ​മി​ൻ, ആ​വ​ശ്യ​മെ​ങ്കി​ൽ വെ​ള്ള​പ്പൊ​ക്ക മേ​ഖ​ല​ക​ളി​ൽ നി​ന്ന് ആ​ളു​ക​ളെ നി​ർ​ബ​ന്ധി​ത​മാ​യി ഒ​ഴി​പ്പി​ക്കു​മെ​ന്ന് പ​റ​ഞ്ഞു.

ഊ​രാ​ൾ ന​ദി​യി​ലെ ജ​ല​നി​ര​പ്പ് അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ലേ​ക്ക് ഉ​യ​ർ​ന്നി​ട്ടു​ണ്ടെ​ന്നും ഇ​നി​യും ഉ​യ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​പ​ക​ട​മേ​ഖ​ല​യി​ൽ നി​ന്ന് സ്വ​മേ​ധ​യാ പു​റ​ത്തു​പോ​കാ​ൻ വി​സ​മ്മ​തി​ക്കു​ന്ന​വ​രെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഞ​ങ്ങ​ൾ നി​ർ​ബ​ന്ധി​ത​മാ​യി ഒ​ഴി​പ്പി​ക്കും. അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

80 വ​ർ​ഷ​ത്തി​നി​ടെ ക​സാ​ക്കി​സ്ഥാ​നി​ലു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളി​ലൊ​ന്നാ​ണ് വെ​ള്ള​പ്പൊ​ക്ക​മെ​ന്ന് ക​സാ​ഖ് പ്ര​സി​ഡ​ന്‍റ് കാ​സിം -​ ജോ​മാ​ർ​ട്ട് ടോ​ക​യേ​വ് പ​റ​ഞ്ഞു. മ​ധ്യേ​ഷ്യ​ൻ രാ​ജ്യ​ത്തെ അ​ധി​കാ​രി​ക​ൾ ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ബോ​ട്ടു​ക​ളി​ലും ഹോ​വ​ർ​ക്രാ​ഫ്റ്റു​ക​ളി​ലും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ഗ്രാ​മ​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ റ​ഷ്യ​ൻ എ​മ​ർ​ജ​ൻ​സി സ​ർ​വീ​സു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.