കോട്ടയം: കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം ഓട്ടോറിക്ഷ. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പ്രഥമ പരിഗണന നല്‍കിയത് ഓട്ടോറിക്ഷ ചിഹ്നത്തിനായിരുന്നു.
പാര്‍ട്ടി മുന്‍പ് മത്സരിച്ചിട്ടുള്ള ട്രാക്ടര്‍ ചിഹ്നം ഇത്തവണ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ലിസ്റ്റില്‍ ഇല്ലാത്തതിനാലാണ് ഓട്ടോ ചിഹ്നം ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതിന് പിന്നാലെയാണ് ഫ്രാന്‍സിസ് ജോര്‍ജിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം അനുവദിച്ചത്.
എല്‍ഡിഎഫിന് വേണ്ടി രണ്ടില ചിഹ്നത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിയായി തോമസ് ചാഴികാടനാണ് മല്‍സരിക്കുന്നത്. ബിഡിജെഎസ് സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി മണ്‍കുടം ചിഹ്നത്തിലും മല്‍സരിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.