സംഘര്‍ഷ ഭീതിയില്‍ പശ്ചിമേഷ്യ; ഇസ്രയേലിലേക്ക് റോക്കറ്റ് തൊടുത്ത് ഹിസ്ബുല്ല; ഇറാന്‍ ജയിക്കില്ലെന്ന് അമേരിക്ക

സംഘര്‍ഷ ഭീതിയില്‍ പശ്ചിമേഷ്യ; ഇസ്രയേലിലേക്ക് റോക്കറ്റ് തൊടുത്ത് ഹിസ്ബുല്ല; ഇറാന്‍ ജയിക്കില്ലെന്ന് അമേരിക്ക

ജറുസലേം: ഇസ്രയേൽ- ഇറാൻ ബന്ധം വീണ്ടും ഏറ്റുമുട്ടലിന്റെ പടിവാതിൽക്കലെത്തിയതോടെ പശ്ചിമേഷ്യ വീണ്ടും സംഘർഷ ഭീതിയിൽ. ഇറാൻ ഇസ്രയേലിനെ ആക്രമിക്കുമെന്ന വാർത്തകൾക്കിടെ വെള്ളിയാഴ്ച രാത്രിയോടെ വടക്കൻ ഇസ്രയേലിലേക്ക് ഇറാൻ പിന്തുണയുള്ള ഭീകര സംഘടനയായ ഹിസ്ബുല്ല റോക്കറ്റ് തൊടുത്ത് വിട്ടു. തെക്കൻ ലെബനനിൽ ഇസ്രയേലി സേന നടത്തിയ ആക്രമണത്തിനുള്ള മറുപടിയാണ് റോക്കറ്റാക്രമണമെന്ന് ഉത്തരവാദിത്വം ഏറ്റെടുത്ത് ഹിസ്ബുല്ല പ്രസ്താവിച്ചു.

ഹിസ്ബുല്ലയുടെ റോക്കറ്റുകളെ ഇസ്രയേലിൻറെ അയേൺ ഡോം പ്രതിരോധിക്കുന്നതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിലുണ്ട്. കത്യുഷ റോക്കറ്റുകളാണെന്ന് തിരിച്ചറിഞ്ഞതായും അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ലെന്നും ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് വക്താവും പ്രതികരിച്ചു. നേരത്തെ ഹിസ്ബുല്ലയുടെ ബോംബ് ഡ്രോണുകളും ഷെല്ലുകളും പ്രതിരോധിച്ചതായും അദേഹം വ്യക്തമാക്കി. 40 റോക്കറ്റുകളാണ് ഇസ്രയേലിനെ ലക്ഷ്യമാക്കി ഹിസ്ബുല്ല പ്രയോഗിച്ചതെന്നും ഐഡിഎഫ് അറിയിച്ചു.

ഇസ്രയേലുമായി യുദ്ധത്തിനിറങ്ങിയാൽ പരാജയപ്പെടുമെന്ന്​ ഇറാന്​ അമേരിക്കൻ പ്രസിഡന്റ്​ ജോ ബൈഡന്റെ താക്കീത്​. ഇസ്രയേൽ സുരക്ഷക്കായി അമേരിക്ക രംഗത്തിറങ്ങുമെന്നും ബൈഡൻ വ്യക്തമാക്കി. കൂടുതൽ​ യുദ്ധകപ്പലുകളും പോർവിമാനങ്ങളും പശ്ചിമേഷ്യയിലേക്ക്​ വിന്യസിക്കാനും അമേരിക്ക നടപടി തുടങ്ങി. ഇറാനെ പിന്തിരിപ്പിക്കാൻ നയതന്ത്ര നീക്കവും ഊർജിതമാണ്.

ഇസ്രയേലിന്റെ സുരക്ഷ ഉറപ്പുവരുത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും യുദ്ധത്തിൽ ഇറാൻ വിജയിക്കില്ലെന്നുമാണ് വൈറ്റ്​ ഹൗസിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്​ മറുപടിയായി ബൈഡന്റെ പ്രതികരണം. ഉടൻ ആക്രമണ സാധ്യതയുണ്ടെന്ന യു.എസ്​ ഇന്റലിജൻസ്​ റിപ്പോർട്ട്​ മുൻനിർത്തി ഇസ്രയേലിൽ ഉടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്നലെ മന്ത്രിമാരുമായി സുരക്ഷാ കാര്യങ്ങൾ ചർച്ച ചെയ്​തിരുന്നു. ഇറാൻ ആക്രമണത്തിന്റെ സ്വഭാവം നോക്കിയാകും ഇസ്രായേലിന്റെ തിരിച്ചടിയെന്ന്​​ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. യു.എസ്​ സെൻട്രൽ കമാന്റ്​ മേധാവി കഴിഞ്ഞ ദിവസം ഇസ്രയേലിൽ നേരി​ട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. സഖ്യരാജ്യങ്ങൾ മുഖേന ഇറാനെ പിന്തിരിപ്പിക്കാനുള്ള നയതന്ത്ര നീക്കവും അമേരിക്ക ശക്തമാക്കിയിട്ടുണ്ട്.

തു​ർ​ക്കി, ചൈ​ന, സൗ​ദി അ​റേ​ബ്യ, യു.​എ.​ഇ അ​ട​ക്കം രാ​ജ്യ​ങ്ങ​ളി​ലെ പ്ര​മു​ഖ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​റാ​നെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് പി​ന്തി​രി​പ്പി​ക്കാ​നാണ്​ യു.​എ​സ് നീക്കം. യുദ്ധ ഭീതി കനത്തതോടെ ഇ​സ്രാ​യേ​ലി​ലേ​ക്ക് യാ​ത്ര ചെ​യ്യ​രു​തെ​ന്ന് ഇ​ന്ത്യ, ബ്രി​ട്ട​ൻ, ഫ്രാ​ൻ​സ​ട​ക്കമുള്ള രാ​ജ്യ​ങ്ങ​ൾ പൗ​ര​ന്മാ​ർ​ക്ക് മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​. ഇ​സ്ര​യേ​ലി​ലെ ത​ങ്ങ​ളു​​ടെ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​ർ തെ​ൽ അ​വീ​വ്, ജ​റൂ​സ​ലം, ബീ​ർ​ഷെ​ബ ന​ഗ​ര​ങ്ങ​ൾ​ക്ക് പുറത്ത്​ പോ​ക​രു​തെ​ന്ന് യു.​എ​സ് ഉ​ത്ത​ര​വി​റ​ക്കി. ഇ​റാ​ൻ, ല​ബ​നാ​ൻ, ഫ​ല​സ്തീ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ പു​റ​പ്പെ​ട​രു​തെ​ന്ന് ഫ്രാ​ൻ​സും നിർദേശിച്ചു. ഇ​റാ​നി​ലേ​ക്കും ഇസ്രയേലിലേക്കും പോ​ക​രു​തെ​ന്നാണ് ഇ​ന്ത്യ​ പൗരൻമാർക്ക്​ മു​ന്ന​റി​യി​പ്പ് ന​ൽ​കിയത്.

സിറിയൻ തലസ്ഥാനമായ ദമാസ്കസിലെ ഇറാൻ കോൺസുലേറ്റ് കെട്ടിടത്തിന് നേരെ ഏപ്രിൽ ഒന്നിന് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് പ്രതികാരമായാണ് ഇറാൻ ആക്രമണത്തിന് ഒരുങ്ങുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.