ലോകത്തിലെ ഏറ്റവും പ്രായം കൂടിയ സയാമീസ് ഇരട്ടകളായ ലോറിയും ജോർജും ഇനി ഓർമ്മ

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ സയാമീസ് ഇരട്ടകളായ ലോറിയും ജോർജും ഇനി ഓർമ്മ

ന്യൂയോർക്ക്: ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം ലോകത്തിലെ ഏറ്റവും പ്രായം കൂടിയ സയാമീസ് ഇരട്ടകളായ ലോറിയും ജോർജും വിടവാങ്ങി. പെൻസിൽവാനിയ യൂണിവേഴ്സിറ്റി ആശുപത്രിയിൽ വെച്ചാണ് മരണമടഞ്ഞത്. മരിക്കുമ്പോൾ ഇവർക്ക് 62 വയസായിരുന്നു പ്രായം. മരണ കാരണം വ്യക്തമല്ല. ​

1961 സെപ്‌തംബർ 18ന് പെൻസിൽവേനിയയിൽ ഫ്ലാങ്ക്‌ലിൻ സ്കാപ്പലിന്റെയും റൂത്തിന്റെയും മക്കളായി ജനിച്ച ലോറിയും ജോർജും 30 വയസിന് മുകളിൽ ജീവിക്കില്ലെന്നായിരുന്നു ഡോക്ടർമാരുടെ പ്രവചനം. ഇവർക്ക് ആറ് സഹോദരങ്ങൾ കൂടിയുണ്ട്.

ഭാഗികമായി സംയോജിച്ച തലയോട്ടികളുമായാണ് ഇവർ ജീവിച്ചത്. സുപ്രധാന രക്തക്കുഴലുകളും തലച്ചോറിന്റെ 30 ശതമാനവും ഇരുവരും പങ്കിട്ടു. ലോറിക്ക് കാര്യമായ മ​റ്റ് ശാരീരിക പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ നട്ടെല്ലിന് തകരാറുണ്ടായിരുന്നതിനാൽ ജോർജിന് നടക്കാൻ കഴിയുമായിരുന്നില്ല.

പ്രത്യേക വീൽചെയറിലായിരുന്നു സഞ്ചാരം. ലോറിക്കായിരുന്നു വീൽചെയറിന്റെ നിയന്ത്രണം. ജോർജിന്റെ ആദ്യത്തെ പേര് ഡോറി എന്നായിരുന്നു. ​ഗായകനായിരുന്ന ജോർജിന് ജർമ്മനിയിലും ജപ്പാനിലും പരിപാടികൾ അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. പെൻസിൽവാനിയയിൽ ഇവരുടെ അപ്പാർട്ട്മെന്റിൽ രണ്ടുപേർക്കും വ്യത്യസ്ത മുറികൾ ഉണ്ടായിരുന്നു. ഓരോ മുറിയിലും ഒന്നിടവിട്ട ദിവസങ്ങളിൽ ചിലവഴിച്ച് കഴിവതും തങ്ങളുടെ സ്വതന്ത്ര വ്യക്തിത്വം കാത്ത് സൂക്ഷിക്കാൻ ഇവർ ശ്രമിച്ചിരുന്നുവാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.