പട്ടാമ്പിയില്‍ യുവതിയെ കുത്തി വീഴ്ത്തി തീവച്ചു കൊന്നു; പ്രതി ആത്മഹത്യ ചെയ്തു

പട്ടാമ്പിയില്‍ യുവതിയെ കുത്തി വീഴ്ത്തി തീവച്ചു കൊന്നു; പ്രതി ആത്മഹത്യ ചെയ്തു

പട്ടാമ്പി: കൊടുമുണ്ട തീരദേശ റോഡില്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയെ കുത്തി വീഴ്ത്തി തീവച്ചു കൊന്നു. തൃത്താല പട്ടിത്തറ കങ്കണത്ത് പറമ്പില്‍ പ്രവിയ (30) ആണ് മരിച്ചത്. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയാണ്. രാവിലെ ജോലിക്ക് വരുമ്പോഴാണ് സംഭവം.

സംഭവത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച പ്രതിയെന്ന് കരുതുന്ന യുവാവിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഇയാള്‍ യുവതിയെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം തീ വയ്ക്കുകയായിരുന്നു എന്നാണ് സൂചന.

പ്രവിയയുടെ സ്‌കൂട്ടര്‍ സംഭവ സ്ഥലത്ത് മറിഞ്ഞു കിടപ്പുണ്ട്. പട്ടാമ്പി പോലീസ് സ്ഥലത്തെത്തി കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണ്.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.