മ്യാൻമറിൽ സംഘർഷം അക്രമാസക്തം; വിശുദ്ധ കുർബാന അർപ്പിക്കുന്നതിനിടെ വൈദികന് വെടിയേറ്റു

മ്യാൻമറിൽ സംഘർഷം അക്രമാസക്തം; വിശുദ്ധ കുർബാന അർപ്പിക്കുന്നതിനിടെ വൈദികന് വെടിയേറ്റു

യാങ്കോൺ: മ്യാൻമറിലെ കച്ചിൻ സംസ്ഥാനത്ത് വിശുദ്ധ കുർബാന അർപ്പിക്കുന്നതിനിടെ വൈദികന് വെടിയേറ്റു. ഈ മേഖലയിൽ സൈനിക ഭരണ കൂടവും പ്രതിരോധ സേനയും തമ്മിലുള്ള സംഘർഷത്തിനിടയിലാണ് ആക്രമണമുണ്ടായതെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.

മ്യാൻമറിലെ വടക്കൻ മേഖലയിലെ മൊഹ്‌നിൻ പട്ടണത്തിലെ സെൻ്റ് പാട്രിക്‌സ് പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിക്കുമ്പോൾ ഫാദർ പോൾ ഖ്വി ഷെയ്ൻ ഓങ്ങിനെ മുഖം മൂടി ധരിച്ച അക്രമികൾ വെടിവെയ്ക്കുകയായിരുന്നു. നാല്‍പതുകാരനായ വൈദികന് നേർക്ക് അക്രമികള്‍ നിറയൊഴിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അക്രമികൾ തുടർന്ന് രക്ഷപ്പെട്ടു. ആക്രമണത്തിനുള്ള കാരണം വ്യക്തമല്ല. അദേഹത്തെ ഉടൻ തന്നെ മൊഹ്‌നിനിലെ ആശുപത്രിയിൽ എത്തിച്ചു. ആക്രമണത്തിന്റെ കാരണം അജ്ഞാതമാണ്.

2021 ഫെബ്രുവരിയിൽ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഓംഗ് സാൻ സൂചി ഭരണകൂടത്തെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്ത സൈന്യം രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തുകയായിരുന്നു. ഇന്നും രാജ്യത്തു പ്രശ്നങ്ങള്‍ക്ക് അറുതിയില്ല. കിരാതമായ നിലപാടുകളില്‍ തങ്ങളുടെ എതിര്‍പ്പ് പ്രകടിപ്പിക്കാൻ സമാധാനപരമായി നിരത്തിൽ ഇറങ്ങിയ ജനങ്ങളെ പട്ടാളം അടിച്ചമർത്തി. ഇതിനിടെ അക്രമകാരികളെ ലക്ഷ്യമിട്ട് പട്ടാളക്കാര്‍ നടത്തിയ തിരച്ചിലിലും ആക്രമണങ്ങളിലും രാജ്യത്തെ നിരവധി ക്രൈസ്തവ ദേവാലയങ്ങള്‍ അഗ്നിയ്ക്കിരയാക്കപ്പെട്ടിരിന്നു.

മ്യാൻമറിൽ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമം വർധിക്കുന്നതായി ക്രിസ്ത്യൻ സോളിഡാരിറ്റി ഇൻ്റർനാഷണൽ എന്ന എയ്ഡ് ഗ്രൂപ്പ് ഫെബ്രുവരിയിൽ മുന്നറിയിപ്പ് നൽകിയിരുന്നു. അവിടെയുള്ള വംശീയ - ന്യൂനപക്ഷ ക്രിസ്ത്യാനികൾ "ക്രൂരമായ വംശീയ - ശുദ്ധീകരണ പ്രചാരണങ്ങൾക്ക് വിധേയരാകുന്നു" എന്ന് ഒരു അഭിഭാഷക മുന്നറിയിപ്പ് നൽകിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.