ഇനി വോട്ടര്‍ക്ക് ബൂത്ത് സ്ലിപ്പ് ഫോണില്‍ കിട്ടും

 ഇനി വോട്ടര്‍ക്ക് ബൂത്ത് സ്ലിപ്പ് ഫോണില്‍ കിട്ടും

തിരുവനന്തപുരം: ഇനി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള ബൂത്ത് സ്ലിപ്പ് വോട്ടര്‍മാരുടെ ഫോണിലെത്തും. ആദ്യ കാലത്ത് ബൂത്ത് സ്ലിപ്പ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ വീടുകളില്‍ എത്തിയാണ് വിതരണം ചെയ്തിരുന്നത്. പിന്നീട് ഇത് ബിഎല്‍ഒമാര്‍ നേരിട്ട് വീട്ടിലെത്തിച്ചു നല്‍കിയിരുന്നു.

വോട്ടര്‍ക്ക് ബൂത്ത് സ്ലിപ്പ് മൊബൈല്‍ ഫോണില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. 1950 എന്ന നമ്പറിലേക്ക് ECIവോട്ടര്‍ ഐഡി നമ്പര്‍ എന്ന് എസ്എംഎസ് അയക്കണം. 15 സെക്കന്‍ഡിനുള്ളില്‍ വോട്ടറുടെ പേരും പാര്‍ട്ട് നമ്പറും സീരിയല്‍ നമ്പറും ഫോണില്‍ സന്ദേശമായെത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.