പാരീസ് ഒളിമ്പിക്സ്; സുരക്ഷയൊരുക്കാന്‍ ഖത്തര്‍ സംഘം ഫ്രാന്‍സില്‍

പാരീസ് ഒളിമ്പിക്സ്; സുരക്ഷയൊരുക്കാന്‍ ഖത്തര്‍ സംഘം ഫ്രാന്‍സില്‍

ദോഹ: പാരീസ് ഒളിമ്പിക്സിന് സുരക്ഷയൊരുക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തര്‍ സംഘം ഫ്രാന്‍സിലെത്തി. ഖത്തര്‍ സെക്യൂറ്റി കമ്മിറ്റി ഫ്രഞ്ച് അധികൃതരുമായി ചര്‍ച്ച നടത്തി. ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 11 വരെയാണ് പാരീസ് ഒളിമ്പിക്സ് നടക്കുന്നത്.

ഒളിമ്പിക്സിന്റെ സുരക്ഷയില്‍ പങ്കാളിയാവാന്‍ ഖത്തറുമായി നേരത്തെ ധാരണയായിരുന്നു. ഇതിന്റെ ഭാഗമായാണ് പാരീസിലെത്തിയ കേണല്‍ റാകിന്‍ നവാഫ് മാജിദ് അലിയുടെ നേതൃത്വത്തിലുള്ള ഖത്തര്‍ സെക്യൂരിറ്റി വിഭാഗം പ്രതിനിധികള്‍ ഫ്രഞ്ച് അധികൃതരുമായി കൂടിക്കാഴ്ച നടത്തിയത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന മാധ്യമ സംഘത്തിന് സുരക്ഷയൊരുക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നു. ലോകകപ്പ് ഫുട്ബാളിന് സുരക്ഷ ഒരുക്കിയതിന്റെ പരിചയ സമ്പത്തുമായാണ് ഖത്തറിന്റെ സുരക്ഷാ വിഭാഗങ്ങള്‍ പാരിസ് ഒളിമ്പിക്സുമായി സഹകരിക്കുന്നത്.

കരാര്‍ പ്രകാരം, പട്രോളിംഗ്, നാഷണല്‍ ഓപറേഷന്‍ സെന്റര്‍, പൊലീസ് നിരീക്ഷണം, ഡ്രോണ്‍, സ്‌ഫോടകവസ്തു നിര്‍വീര്യമാക്കല്‍, സൈബര്‍ സുരക്ഷാ അനലിസ്റ്റുകള്‍, ബോംബ് ഡോഗ് സ്‌ക്വാഡ്, തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് എന്നിവയുള്‍പ്പെടെ സേവനങ്ങള്‍ ഒളിമ്പിക്സിന്റെ സുരക്ഷക്കായി നല്‍കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.