മൂന്നാം ബഹിരാകാശ യാത്രയ്‌ക്കൊരുങ്ങി സുനിത വില്യംസ്; സ്റ്റാർലൈനറിന്റെ പരീക്ഷണ ദൗത്യം മെയ് ആറിന്

മൂന്നാം ബഹിരാകാശ യാത്രയ്‌ക്കൊരുങ്ങി സുനിത വില്യംസ്; സ്റ്റാർലൈനറിന്റെ പരീക്ഷണ ദൗത്യം മെയ് ആറിന്

ഫ്ലോറിഡ: മൂന്നാം ബഹിരാകാശ യാത്രയ്‌ക്കൊരുങ്ങി നാസയിലെ ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസ്. ബോയിങ്ങിന്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിന്റെ പരിശീലന യാത്രയിലാണ് സുനിത ഭാഗമാകുന്നത്. അമേരിക്കൻ ബഹിരാകാശ യാത്രികനായ ബുച്ച് വിൽമോറും മെയ് ആറിനുള്ള ദൗത്യത്തിൽ സുനിതയോടൊപ്പം ചേരും.

ഫ്ലോറിഡയിലെ കേപ് കാനവെറൽ ബഹിരാകാശ താവളത്തിൽ നിന്നാണ് സ്റ്റാർലൈനറിന്റെ വിക്ഷേപണം. മനുഷ്യരുമായി സ്റ്റാർലൈനർ നടത്തുന്ന ആദ്യ പരീക്ഷണ യാത്ര കൂടിയാണിന്ത്.വാണിജ്യാവശ്യങ്ങൾക്ക് സ്റ്റാർലൈനർ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് നാസയുമായി ചേർന്നുള്ള ഈ പരീക്ഷണം.

2006 ഡിസംബർ ഒമ്പതിന് ആണ് 58 കാരിയായ സുനിത ആദ്യ ബഹിരാകാശ യാത്ര നടത്തുന്നത്. 2007 ജൂൺ 22 വരെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കഴിഞ്ഞ അവർ 29 മണിക്കൂറും 17 മിനിറ്റും ബഹിരാകാശത്ത് നടന്ന് റെക്കോഡിട്ടു. 2012-ൽ വീണ്ടും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തിയ സുനിത അന്നും അവിടെ നടന്നു. രണ്ട് ദൗത്യങ്ങളിലുമായി ആകെ നടത്തത്തിന്റെ സമയം 50 മണിക്കൂറും 40 മിനിറ്റുമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.