അമേരിക്കയിലെ ഡാളസിലുണ്ടായ വെടിവയ്പ്പില്‍ രണ്ടു സ്ത്രീകള്‍ കൊല്ലപ്പെട്ടു; 65 കാരി അറസ്റ്റില്‍

അമേരിക്കയിലെ ഡാളസിലുണ്ടായ വെടിവയ്പ്പില്‍ രണ്ടു സ്ത്രീകള്‍ കൊല്ലപ്പെട്ടു; 65 കാരി അറസ്റ്റില്‍

ഡാളസ്: അമേരിക്കയിലെ ഡാളസ് ഫെയര്‍ പാര്‍ക്കിന് സമീപം ഉണ്ടായ വെടിവയ്പ്പില്‍ രണ്ട് സ്ത്രീകള്‍ മരിച്ചു. സൗത്ത് ബൊളിവാര്‍ഡിലെ 300 ബ്ലോക്കിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവമെന്ന് ഡാളസ് പോലീസ് പറഞ്ഞു.

17 വയസുള്ള ഡ്രെനേഷ്യ വില്ലിസ്, 40 കാരിയായ ലനേഷായ പിങ്കാര്‍ഡ് എന്നീ രണ്ട് സ്ത്രീകളെ വെടിയേറ്റ പരിക്കുകളോടെ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു.

65 കാരിയായ ഡോറിസ് വാക്കറാണ് വില്ലിസിനെയും ലനേഷായയെയും വെടിവെച്ചത്. കൊലപാതകക്കുറ്റം ചുമത്തി ഡോറിസ് വാക്കറെ അറസ്റ്റ് ചെയ്യുകയും ഡാളസ് കൗണ്ടി ജയിലില്‍ അടയ്ക്കുകയും ചെയ്തു.

പ്രതികളും കൊല്ലപ്പെട്ടവരും പരസ്പരം അറിയാവുന്നവരാണെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കിയിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.