പെരുമ്പാവൂര്‍: കൂട്ടുകാരിയുടെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാനെത്തിയ യുവതി പെരിയാറില്‍ മുങ്ങി മരിച്ചു. ചെങ്ങന്നൂര്‍ എടനാട് മയാലില്‍തുണ്ടിയില്‍ തോമസിന്റെ മകള്‍ ജോമോള്‍ (26) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 ഓടെയാണ് സംഭവം.
പെരുമ്പാവൂര്‍ ആലാട്ടുചിറ ഏമ്പക്കോടിനു സമീപം കാളക്കയത്തിലാണ് അപകടം നടന്നത്. പെരുമ്പാവൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏമ്പക്കോട് നെടുമ്പിള്ളില്‍ (സിദ്ധാര്‍ഥ് മന്ദിരം) അജിത് മേനോന്റെയും കലാദേവിയുടെയും മകള്‍ സ്വാതിയുടെ വിവാഹ നിശ്ചയത്തിന് എത്തിയതായിരുന്നു ജോമോള്‍.
മൂലമറ്റം സെയ്ന്റ് ജോസഫ് കോളജില്‍ ഒരുമിച്ചു പഠിച്ച സ്വാതിയും ജോമോളും ഉറ്റ സുഹൃത്തുക്കളാണ്. സ്വാതി നോയിഡയിലും ജോമോള്‍ ബംഗളൂരുവിലും ജോലി ചെയ്യുകയാണ്. സ്വാതിയും മൂന്ന് ബന്ധുക്കളും ജോമോളും ഉള്‍പ്പെടെ അഞ്ച് പേരാണ് പുഴയില്‍ കുളിക്കാനിറങ്ങിയത്. ഉരുണ്ട പാറയില്‍ നിന്ന ജോമോള്‍ കാല്‍വഴുതി ആഴമുള്ള കയത്തിലേക്ക് വീഴുകയായിരുന്നു. പുഴയില്‍ മുങ്ങിപ്പോയ സ്വാതിയെ രക്ഷപ്പെടുത്തി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മെയ് ഒന്നിന് നടക്കുന്ന സ്വാതിയുടെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാന്‍ ശനിയാഴ്ചയാണ് ജോമോള്‍ കോടനാടെത്തിയത്. പെരുമ്പാവൂര്‍ താലൂക്കാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ചെങ്ങന്നൂരിലേക്ക് കൊണ്ടുപോയി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.