'ശനി, ഞായര്‍ ദിവസങ്ങളില്‍ പോലും അവധിയില്ല'; അവധിക്കാലം പോലും മറന്ന് പോകാറുണ്ടെന്ന് ജസ്റ്റിസ് ബി.ആര്‍ ഗവായ്

'ശനി, ഞായര്‍ ദിവസങ്ങളില്‍ പോലും അവധിയില്ല'; അവധിക്കാലം പോലും മറന്ന് പോകാറുണ്ടെന്ന് ജസ്റ്റിസ് ബി.ആര്‍ ഗവായ്

ന്യൂഡല്‍ഹി: കോടതിയുടെ വേനല്‍ക്കാല അവധിക്ക് മുമ്പ് കേസിലെ വാദം പൂര്‍ത്തിയാക്കാന്‍ അഭിഭാഷകരോട് അഭ്യര്‍ത്ഥിച്ച് സുപ്രീം കോടതിയിലെ മൂന്നാമത്തെ മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് ബി.ആര്‍ ഗവായ്. എങ്കില്‍ തങ്ങള്‍ക്ക് കൃത്യ സമയത്ത് വിധി എഴുതാമെന്നും അദേഹം വ്യക്തമാക്കി. ജഡ്ജിമാര്‍ക്ക് വാരാന്ത്യ അവധി പോലും ഇല്ല. അവധിക്കാലം പോലും മറന്ന് പോകാറുണ്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

മെയ് 18 മുതല്‍ ജൂലൈ ഏഴ് വരെ സുപ്രീം കോടതിയില്‍ വേനല്‍ക്കാല അവധിയാണ്. പശ്ചിമ ബംഗാളില്‍ പൊതു സമ്മതമില്ലാതെയാണ് സിബിഐ കേസുകള്‍ അന്വേഷിക്കുന്നതെന്ന് ആരോപിച്ചുള്ള കേസ് ജസ്റ്റിസ് ഗവായ് നാളത്തേക്ക് മാറ്റിവച്ചു. മൂന്ന് ദിവസത്തിനുള്ളില്‍ വാദം പൂര്‍ത്തിയാക്കിയാല്‍ തങ്ങള്‍ വേനല്‍ക്കാല അവധിക്കാലത്ത് വിധി എഴുതാമെന്ന് അദേഹം സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് പറഞ്ഞു.

ഹൈക്കോടതിയുടെയോ സുപ്രീം കോടതിയുടെയോ നീണ്ട അവധിക്കാലത്തെ വിമര്‍ശിക്കുന്നവര്‍ക്ക് ജഡ്ജിമാര്‍ എത്രമാത്രം ജോലി ചെയ്യുന്നുവെന്ന് അറിയില്ലെന്നും മേത്ത പറഞ്ഞു. ശനി, ഞായര്‍ ദിവസങ്ങളില്‍ പോലും തങ്ങള്‍ക്ക് അവധിയില്ലെന്ന് വിമര്‍ശിക്കുന്നവര്‍ക്ക് അറിയില്ല. ചടങ്ങുകള്‍ക്കും സമ്മേളനങ്ങള്‍ക്കും പോലും തങ്ങള്‍ തയ്യാറെടുക്കണം. ഐപാഡിന് നന്ദിയുണ്ട്. അതുകൊണ്ട് തങ്ങള്‍ക്ക് എല്ലായിടത്തും ഫയലുകള്‍ കൊണ്ടുപോകേണ്ട ആവശ്യം വരുന്നില്ല. കൂടാതെ ഫ്‌ളൈറ്റുകളില്‍ പോലും തങ്ങള്‍ക്ക് വായിക്കാന്‍ കഴിയുമെന്നും ജസ്റ്റിസ് ഗവായ് വ്യക്തമാക്കി.

ഇത് രാജ്യത്തെ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു. തീര്‍ത്തും അറിവില്ലാത്തവര്‍ മാത്രമാണ് വിമര്‍ശിക്കുന്നതെന്ന് തുഷാര്‍ മേത്ത പറഞ്ഞു. ദൈവത്തിന് നന്ദി, താന്‍ ഇപ്പോള്‍ മുതിര്‍ന്ന ജഡ്ജിയാണ്. അവധിക്കാലത്ത് ഇരിക്കേണ്ടതില്ലെന്ന് ജസ്റ്റിസ് ഗവായ് കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.