'ചലഞ്ചസ് ഓഫ് ക്രിസ്റ്റ്യൻ പേരന്റിങ് ഇൻ ചെയ്ഞ്ചിങ് ഓസ്ട്രേലിയൻ കൾച്ചർ'- സീ ന്യൂസ് ലൈവ് സംഘടിപ്പിക്കുന്ന സെമിനാർ ജൂൺ എട്ടിന് പെർത്തിൽ

'ചലഞ്ചസ് ഓഫ് ക്രിസ്റ്റ്യൻ പേരന്റിങ് ഇൻ ചെയ്ഞ്ചിങ് ഓസ്ട്രേലിയൻ കൾച്ചർ'- സീ ന്യൂസ് ലൈവ് സംഘടിപ്പിക്കുന്ന സെമിനാർ ജൂൺ എട്ടിന് പെർത്തിൽ

പെർത്ത്: സീ ന്യൂസ് ലൈവിന്റെ ആഭിമുഖ്യത്തിൽ 'ചലഞ്ചസ് ഓഫ് ക്രിസ്റ്റ്യൻ പേരന്റിങ് ഇൻ ചെയ്ഞ്ചിങ് ഓസ്ട്രേലിയൻ കൾച്ചർ' എന്ന പേരിൽ പെർത്തിലെ സെന്റ് ജോസഫ് സീറോ മലബാർ പാരിഷ് ഹാളിൽ സെമിനാർ സംഘടിപ്പിക്കുന്നു. ജൂൺ എട്ട് ശനിയാഴ്ച വൈകുനേരം 5.30 മുതൽ രാത്രി 7.30 വരെയാണ് സെമിനാർ. ഓസ്ട്രേലിയൻ ക്രിസ്റ്റ്യൻ ലോബി (എ.സി.എൽ) യുടെ വെസ്റ്റേൺ ഓസ്ട്രേലിയ സ്റ്റേറ്റ് ഡയറക്ടർ പീറ്റർ ആബറ്റ്സും ഐഡന്റിറ്റി ഇന്റർനാഷണലിന്റെ സ്ഥാപകൻ ജെയിംസ് പാർക്കറും സെമിനാറിൽ ക്ലാസുകളെടുക്കും.

അടുത്ത തലമുറയെ ഓസ്ട്രേലിയയിൽ ക്രിസ്തീയ വിശ്വാസത്തിൽ വളർത്തികൊണ്ടു വരുന്നതിന് തടസമാകാനിടയുള്ള  നിലവിലെ നിയമങ്ങൾ ഏതെല്ലാമാണ്, കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ഇത്തരത്തിലുള്ള  ഏതെല്ലാം നിയമങ്ങൾ രാജ്യത്ത് നിലവിൽ വന്നു , ക്രിസ്തീയ വിശ്വാസത്തിന് തടസമാകുന്ന നിയമങ്ങൾ ഏതൊക്കെയാണ് എന്നീ വിഷയങ്ങളെക്കുറിച്ച് സെമിനാറിൽ ചർച്ച ചെയ്യും.

യൂറോപ്പ്യൻ ക്രിസ്തീയ സംസ്കാരത്തെ ഓസ്ട്രേലിയയുടെ മണ്ണിൽ നിന്നും അപ്രത്യക്ഷമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടോ എന്നതിനെക്കുറിച്ചും സ്വവർ​ഗരതി പോലെയുള്ള ക്യാമ്പെയിനുകൾ കുട്ടികളുടെ വിശ്വാസ വളർച്ചയിൽ എത്രമാത്രം തടസം സൃഷ്ടിക്കും എന്നും സെമിനാർ ചർച്ച ചെയ്യും.

Supported by



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26