ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി

 ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി

തൃശൂര്‍: പീച്ചി ഡാമില്‍ വിദ്യാര്‍ഥിയെ കാണാതായി. മലപ്പുറം താനൂര്‍ സ്വദേശി യഹിയ(25) യെയാണ് വൈകുന്നേരത്തോടെ കാണാതായത്. പീച്ചി ജലസേചന വകുപ്പ് ക്വാര്‍ട്ടേഴ്‌സിന് സമീപം പീച്ചി ഡാമിന്റെ വൃഷ്ടി പ്രദേശത്താണ് യഹിയയെ കാണാതായത്.

സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളത്തില്‍ ഇറങ്ങിയ യഹിയ മുങ്ങി പോവുകയായിരുന്നു എന്നാണ് വിവരം. പീച്ചി വന ഗവേഷണ കേന്ദ്രത്തില്‍ ഇന്റേണ്‍ഷിപ്പിന് എത്തിയതായിരുന്നു കാണാതായ യഹിയ. അപകടം നടന്ന സ്ഥലത്തും സമീപ പ്രദേശങ്ങളിലും തിരച്ചില്‍ പുരോഗമിക്കുകയാണ്. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സ് അംഗങ്ങളും തിരച്ചില്‍ നടത്തുന്നുണ്ട്. മുങ്ങല്‍ വിദഗ്ദ്ധരും സ്ഥലത്തുണ്ട്.

എസ്എഫ്ഐ മഹാരാജാസ് കോളജ് യൂണിറ്റ് സെക്രട്ടറിയാണ് യഹിയ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.