പ്രജ്വൽ രേവണ്ണയുടെ അശ്ലീല ദൃശ്യങ്ങൾ ചോർന്നതിൽ പങ്കുണ്ടെന്ന് ആരോപണം; ബിജെപി നേതാവ് ദേവരാജ ഗൗഡ അറസ്റ്റിൽ

പ്രജ്വൽ രേവണ്ണയുടെ അശ്ലീല ദൃശ്യങ്ങൾ ചോർന്നതിൽ പങ്കുണ്ടെന്ന് ആരോപണം; ബിജെപി നേതാവ് ദേവരാജ ഗൗഡ അറസ്റ്റിൽ

ബംഗളൂരു: ജെഡിഎസ് നേതാവും ഹാസനിലെ എൻഡിഎ സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമ കേസിൽ ബിജെപി നേതാവ് അറസ്റ്റിൽ. ലൈംഗികാതിക്രമ ദൃശ്യങ്ങൾ പ്രചരിപിച്ച ബിജെപി നേതാവ് ദേവരാജ ഗൗഡയെയാണ് വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. ലൈംഗികാതിക്ര ദൃശ്യങ്ങൾ പ്രജ്വലിന്റെ ഡ്രൈവർ കാർത്തിക് റെഡ്ഡി ദേവരാജെയെ ഏൽപ്പിക്കുകയായിരുന്നു.

ദേവരാജ ഗൗഡയിൽ നിന്നാണ് ദൃശ്യങ്ങൾ ചോർന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഐ ടി നിയമപ്രകാരം എടുത്ത കേസിലാണ് ദേവരാജ ഗൗഡയുടെ അറസ്റ്റ്. പ്രജ്വലിനെതിരെയുള്ള ലൈംഗികാതിക്രമ ആരോപണത്തെക്കുറിച്ച് ബിജെപി നേതൃത്വത്തിന് പരാതി നൽകിയത് ദേവരാജ ആയിരുന്നു. ബിജെപി നേതൃത്വം ഇത് അവഗണിച്ചായിരുന്നു ജെഡിഎസുമായി സഖ്യമുണ്ടാക്കിയതും പ്രജ്വലിനെ ഹാസനിൽ പിന്തുണച്ചതും.

അതേസമയം പ്രജ്വൽ രേവണ്ണയ്ക്ക് എതിരെ ലൈംഗികാതിക്രമ കേസുകൾ നൽകാൻ സ്ത്രീകളെ നിർബന്ധിച്ചു എന്നാരോപിച്ച് ദേശീയ വനിതാ കമ്മിഷൻ രംഗത്തെത്തി. പോലീസുകാരെന്ന വ്യാജേന എത്തി പരാതിനൽകാൻ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് വനിതാ കമ്മിഷൻ ആരോപിക്കുന്നത്.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.