മലയാളികള്‍ ഇപ്പോഴും കപ്പലില്‍ തന്നെ! മോചന വാര്‍ത്ത വെറും കഥയെന്ന് അകപ്പെട്ടവര്‍; ബന്ധുക്കള്‍ ആശങ്കയില്‍

മലയാളികള്‍ ഇപ്പോഴും കപ്പലില്‍ തന്നെ! മോചന വാര്‍ത്ത വെറും കഥയെന്ന് അകപ്പെട്ടവര്‍; ബന്ധുക്കള്‍ ആശങ്കയില്‍

കോഴിക്കോട്: ഒരു മാസം മുമ്പ് ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍ നിന്ന് മോചനം കിട്ടാതെ മലയാളികള്‍. മോചിപ്പിച്ചുവെന്ന് ഒരാഴ്ച മുമ്പ് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും അതൊക്കെ വെറും കഥകള്‍ മാത്രമാണെന്ന് കപ്പലില്‍ അകപ്പെട്ടവര്‍ അറിയിച്ചതോടെ ആശങ്കയിലാണ് ബന്ധുക്കള്‍.

കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി ടി.പി ശ്യാംനാഥ്, വയനാട് കാട്ടിക്കുളം സ്വദേശി പി.വി ധനേഷ്, പാലക്കാട് കേരളശേരി വടശേരി സ്വദേശി ശിവരാമന്റെ മകന്‍ സുമേഷ് എന്നിവരാണ് ഇപ്പോഴും കപ്പലിലുള്ള മലയാളികള്‍.

ഇന്നലെയും മകന്‍ വിളിച്ചിരുന്നു. മോചനത്തെക്കുറിച്ച് വിവരമൊന്നുമില്ലെന്നും പക്ഷെ സുരക്ഷിതരാണെന്നുമാണ് അറിയിച്ചത്. ഇനി ബന്ധപ്പെടാന്‍ ആരുമില്ല. എല്ലാവരും കൈമലര്‍ത്തുമ്പോള്‍ ആരോടാണ് പരാതി പറയേണ്ടതെന്ന് ശ്യാംനാഥിന്റെ അച്ഛന്‍ വിശ്വനാഥന്‍ ചോദിക്കുന്നു.

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 13 ന് ഉച്ചയോടെയാണ് ടി.പി ശ്യാംനാഥ് അടക്കം നാല് മലയാളികള്‍ അടങ്ങുന്ന കപ്പല്‍ ഇറാന്‍ റാഞ്ചിയത്. ഇതില്‍ യുവതിയായ തൃശൂര്‍ സ്വദേശി ആന്‍ ടെസ ജോസഫ് മാത്രമാണ് തിരിച്ചെത്തിയത്. ധനേഷിന്റെയും സുമേഷിന്റെയും വീട്ടുകാര്‍ക്കും ഇതേ വിവരമാണ് ഉള്ളത്. കപ്പലില്‍ കുടുങ്ങിയ മലയാളികള്‍ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയിലെ ജീവനക്കാരാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.