ക്നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്ത ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസിന് സസ്പെന്‍ഷന്‍

ക്നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്ത ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസിന് സസ്പെന്‍ഷന്‍

തിരുവനന്തപുരം: ക്നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്ത ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസിനെ സസ്പെന്‍ഡ് ചെയ്തു. അന്തോക്യ പാത്രിയാര്‍ക്കീസിന്റേതാണ് നടപടി.

അന്തോക്യ പാത്രിയാര്‍ക്കീസിന്റെ ഉത്തരവുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍. അമേരിക്കയില്‍ ക്‌നാനായ വിഭാഗത്തിന്റെ പള്ളികളില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പ്രാര്‍ത്ഥന നടത്തി, ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷനടക്കം ക്‌നാനായ യാക്കോബായ സമുദായംഗങ്ങള്‍ സ്വീകരണം നല്‍കി തുടങ്ങിയ കാരണങ്ങളാണ് സസ്‌പെന്‍ഷനിലേക്ക് നയിച്ചത് എന്നാണറിയുന്നത്.

കഴിഞ്ഞ കുറേകാലമായി അന്തോക്യാ ബന്ധം വിടുവിച്ച് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുമായി ഇദേഹം അടുക്കുന്നതായി സഭയ്ക്ക് സംശയം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് മാര്‍ സേവേറിയോസിനോട് വിശദീകരണം കേട്ടിരുന്നു. ഇത് തള്ളിയാണ് ഇന്ന് സസ്‌പെന്‍ഷന്‍ നടപടി.

സസ്പെന്‍ഷനെതിരെ കോട്ടയം ചിങ്ങവനത്ത് സഭ ആസ്ഥാനത്തിന് മുന്നില്‍ ഒരു വിഭാഗം വിശ്വാസികള്‍ പ്രതിഷേധിച്ചു. പ്രതിഷേധ പരിപാടികള്‍ നടത്തരുതെന്ന് സേവിയേറിയോസ് വിശ്വാസികളായ തന്റെ അനുകൂലികളോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അവര്‍ ശാന്തരായത്. നേരത്തെ ആര്‍ച്ച് ബിഷപ്പ് പദവിയില്‍ നിന്നും കുര്യാക്കോസ് മാര്‍ സേവേറിയോസിനെ നീക്കിയിരുന്നു.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.