ന്യൂഡല്‍ഹി: മികച്ച ജീവിത നിലവാര സൂചികയില്‍ രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയേയും വാണിജ്യ തലസ്ഥാനമായ മുംബൈയേയും പിന്തള്ളി കൊച്ചിയും തൃശൂരും.
ഓക്സ്ഫോര്‍ഡ് ഇക്കണോമിക് ഗ്ലോബല്‍ സിറ്റീസ് ഇന്‍ഡക്സിലാണ് കേരളത്തിലെ നഗരങ്ങളായ കൊച്ചിയും തൃശൂരും മികച്ച നേട്ടം കൈവരിച്ചത്. ബംഗളൂരുവിനേയും ഹൈദരാബാദിനേയും കൊച്ചിയും തൃശൂരും പിന്തള്ളി.
സാമ്പത്തികം, മാനവ വിഭവം, ജീവിത നിലവാരം, പരിസ്ഥിതി, ഭരണ നിര്‍വഹണം എനിങ്ങനെ അഞ്ച് വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് മികച്ച ജീവിത നിലവാരമുള്ള നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയത്. ലോക നഗരങ്ങളെയാണ് ഓക്സ്ഫോര്‍ഡ് ഇക്കണോമിക് ഗ്ലോബല്‍ സിറ്റീസ് ഇന്‍ഡക്സ് റാങ്ക് ചെയ്തിട്ടുള്ളത്.
ലോകത്തിലെ ഏറ്റവും മികച്ച നഗരം ന്യൂയോര്‍ക്കാണ്. ലണ്ടന്‍, യു.എസിലെ തന്നെ സാന്‍ജോസ്, ജപ്പാന് തലസ്ഥാനമായ ടോക്യോ തുടങ്ങിയവയാണ് പട്ടികയില്‍ തൊട്ടു പിന്നാലായുള്ളത്. പട്ടികയില്‍ തൃശൂരിന് 757-ാം സ്ഥാനവും കൊച്ചിയ്ക്ക് 765-ാം സ്ഥാനവുമാണ്.
ന്യൂഡല്‍ഹി 838, മുംബൈ 915, ബംഗളൂരു 847, ഹൈദരാബാദ് 882 എന്നിങ്ങനെയാണ് റാങ്കിങ്. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം കോഴിക്കോടിനും കോട്ടയത്തിനും പിന്നിലാണ്.
ജീവിത നിലവാര മാനദണ്ഡത്തില്‍ താഴ്ന്ന റാങ്കാണെങ്കിലും മൊത്തത്തിലുള്ള പ്രകടനം വിലയിരുത്തുമ്പോള്‍ മുംബൈ, ഡല്‍ഹി, ബംഗളൂരു എന്നി നഗരങ്ങള്‍ മികച്ച സ്ഥാനങ്ങള്‍ നേടിയിട്ടുണ്ട്. മൊത്തത്തിലുള്ള റാങ്കിങില്‍ മുംബൈ 427-ാം സ്ഥാനത്തും ഡല്‍ഹി 350-ാം സ്ഥാനത്തും ബംഗളൂരു 411-ാം സ്ഥാനത്തുമാണ്.
യുപിയിലെ സുല്‍ത്താന്‍പൂരാണ് ഏറ്റവും പിന്നിലുള്ളത്. ഉത്തരേന്ത്യന്‍ നഗരങ്ങളെക്കാള്‍ ഉയര്‍ന്ന ജീവിത നിലവാരം ഉള്ളത് ദക്ഷിണേന്ത്യയിലാണെന്നും പട്ടിക വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.