തായ്ലാൻഡിൽ വിനോദയാത്രക്ക് പോയ മലയാളി വെടിയേറ്റ് മരിച്ചു

തായ്ലാൻഡിൽ വിനോദയാത്രക്ക് പോയ മലയാളി വെടിയേറ്റ് മരിച്ചു

ബാങ്കോക്ക്: തായ്‌ലാൻഡിൽ വെച്ച് മലയാളി വെടിയേറ്റ് മരിച്ചതായി വിവരം. മലയാറ്റൂർ കാടപ്പാറ സ്വദേശി കാടപ്പറമ്പൻ വർഗീസാണ് (65) മരിച്ചത്. സംഭവത്തിൽ രണ്ട് പേരെ തായ്‌ലാൻഡിൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞ വെള്ളിയാഴ്ചയിലായിരുന്നു സംഭവം നടന്നത്. ഒരുമാസം മുൻപാണ് വർ​ഗീസ് വിനോദയാത്രയ്ക്കായി തായ്‌ലാൻഡിൽ എത്തിയത്. വർ​ഗീസിന് നേരെ മോഷണശ്രമം നടന്നുവെന്നും അതിനെ ചെറുത്തുനിൽക്കുന്നതിനിടയിൽ മോഷ്ടാക്കൾ വെടിവെക്കുകയുമായിരുന്നുവെന്നാണ് വീട്ടുകാർക്ക് ലഭിച്ച വിവരം.

വർ​ഗീസിന്റെ കൈവശമുണ്ടായിരുന്ന പണം ഉൾപ്പടെ മോഷണം പോയിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണം പൂർത്തീകരിച്ചതിന് ശേഷം മാത്രമേ മൃതദേഹം വിട്ടുകിട്ടാൻ സാധ്യതയുള്ളൂ എന്നാണ് വിവരം. എന്നാൽ വർ​ഗീസിന്റെ മൃതദേഹം വിട്ടുകിട്ടാൻ ഇന്ത്യൻ എംബസി നടപടിയെടുത്തിട്ടുണ്ടെന്ന് ബന്ധുക്കൾ അറിയിച്ചു. 30 വർഷമായി വർ​ഗീസും കുടുംബവും മുംബൈയിലാണ് താമസിക്കുന്നത്. ഭാര്യയും രണ്ട് പെൺമക്കളുമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.