വീഡിയോകളിലെ രസകരമായതും, പ്രസക്തമായതുമായ ഭാഗങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് പങ്കുവെക്കാന്‍ യൂട്യൂബ് ക്ലിപ്‌സ്‌ വരുന്നു.

വീഡിയോകളിലെ രസകരമായതും, പ്രസക്തമായതുമായ ഭാഗങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് പങ്കുവെക്കാന്‍ യൂട്യൂബ് ക്ലിപ്‌സ്‌ വരുന്നു.

വീഡിയോ സ്ട്രീമിങ് വിപണിയിലെ സമീപകാല ട്രെന്റുകള്‍ക്കിണങ്ങിയുള്ള മാറ്റങ്ങള്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ് യൂട്യൂബ്. അടുത്തിടെയാണ് ടിക്ടോക്കുമായി മത്സരിക്കുന്നതിന് ചെറുവീഡിയോകള്‍ പങ്കുവെക്കാന്‍ സാധിക്കുന്ന ഷോര്‍ട്‌സ് എന്ന സേവനം ആരംഭിച്ചത്. ഇപ്പോഴിതാ ക്ലിപ്‌സ്‌ എന്ന് പേരില്‍ പുതിയ സേവനം പരീക്ഷിക്കുകയാണ് യൂട്യൂബ്.

യൂട്യൂബ് വീഡിയോകളില്‍നിന്നും അഞ്ച് സെക്കന്റ് മുതല്‍ ഒരു മിനിറ്റ് വരെയുള്ള വീഡിയോ ക്ലിപ്പുകള്‍ ലിങ്കുകളായി മറ്റ് പ്ലാറ്റ് ഫോമുകളില്‍ പങ്കുവെക്കാന്‍ സാധിക്കുന്ന സംവിധാനമാണിത്. ലൈവ് വീഡിയോകളും ഈ രീതിയില്‍ പങ്കുവെക്കാനാവും. വീഡിയോ പ്ലെയറിന് താഴെ ഇതിനായി പ്രത്യേകം ക്ലിപ്‌സ്‌ ബട്ടന്‍ നല്‍കും.

ഇതില്‍ ക്ലിക്ക് ചെയ്ത് നിങ്ങള്‍ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്ന ഭാഗം ക്രോപ്പ് ചെയ്ത് തിരഞ്ഞെടുക്കാം. അഞ്ച് സെക്കന്റ് മുതല്‍ ഒരു മിനിറ്റ് വരെ തിരഞ്ഞെടുക്കാം. ഈ ക്ലിപ്പിന് ഒരു പേര് കൂടി നല്‍കിയാല്‍. ഷെയര്‍ ബട്ടന്‍ ക്ലിക്ക് ചെയ്യാം. തുറന്നുവരുന്ന വിന്‍ഡോയില്‍ വാട്‌സാപ്പ് ഉള്‍പ്പടെയുള്ള ഫോണിലെ ഫയല്‍ ഷെയറിങ് സംവിധാനങ്ങള്‍ കാണാനാവും. അതില്‍ വേണ്ടത് തിരഞ്ഞെടുത്ത് പങ്കുവെക്കാം. നിലവില്‍ ഈ ഫീച്ചര്‍ പരീക്ഷണത്തിലാണ്. ചുരുക്കം ചിലര്‍ക്ക് മാത്രമേ ഇത് ലഭിച്ചിട്ടുള്ളൂ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.