ചെന്നൈ - മുംബൈ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി; യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു

ചെന്നൈ - മുംബൈ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി; യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു

ചെന്നെ: ചെന്നൈയിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി. വിമാനത്തിൽ നിന്ന് യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി ഇൻഡിഗോ അറിയിച്ചു. ചെന്നൈയിൽ നിന്ന് മുംബൈയിലേക്ക് സർവീസ് നടത്തുന്ന ഇൻഡിഗോ 6 ഇ 5314 വിമാനത്തിനായിരുന്നു ബോംബ് ഭീഷണി. മുംബൈയിൽ വിമാനം ഇറങ്ങിയതിന് പിന്നാലെ ഒഴിഞ്ഞ സ്ഥലത്തേക്ക് മാറ്റി​. നിലവിൽ വിമാനം പരിശോധിക്കുകയാണെന്നും എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഇറക്കിയതായും ഇൻഡിഗോ അറിയിച്ചു.

സുരക്ഷാ പരിശോധനകൾക്കൊടുവിൽ വിമാനം ടെർമിനൽ ഏരിയയിലെത്തിക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. ചൊവ്വാഴ്ച വാരണാസിയിലേക്ക് പോയ മറ്റൊരു ഇൻഡിഗോ വിമാനത്തിന് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി ലഭിച്ചു. പരിശോധനക്കൊടുവിൽ ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.