സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കൈക്കൂലി വാങ്ങിയാല്‍ ഭാര്യയും ശിക്ഷ അനുഭവിക്കണം: മദ്രാസ് ഹൈക്കോടതി

സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കൈക്കൂലി വാങ്ങിയാല്‍ ഭാര്യയും ശിക്ഷ അനുഭവിക്കണം:  മദ്രാസ് ഹൈക്കോടതി

മധുര: സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കൈക്കൂലി വാങ്ങിയാല്‍ ഭാര്യയും ശിക്ഷ അനുഭവിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പൊലീസുകാരനായ പ്രതിയുടെ ഭാര്യ നല്‍കിയ അപ്പീല്‍ തള്ളിയാണ് കോടതിയുടെ അപൂര്‍വ നിരീക്ഷണം.

അഴിമതിയുടെ തുടക്കം വീടുകളില്‍ നിന്നാണെന്നും വീട്ടിലുള്ളവര്‍ അഴിമതിയില്‍ പങ്കാളികളായാല്‍ ഇതിന് അന്ത്യമുണ്ടാകില്ലെന്നും ജസ്റ്റിസ് കെ.കെ രാമകൃഷ്ണന്‍ പറഞ്ഞു. 2017 ലാണ് ശക്തിവേല്‍ എന്ന പൊലീസ് സബ് ഇന്‍സ്പെക്ടര്‍ക്കെതിരെ അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. എന്നാല്‍ വിചാരണയ്ക്കിടെ ശക്തിവേല്‍ മരിച്ചു. തുടര്‍ന്ന് ഭാര്യ ദേവനായകിയെ കൂട്ടുപ്രതിയാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

തിരുച്ചിറപ്പള്ളിയിലെ സ്‌പെഷ്യല്‍ കോടതി ഇവര്‍ക്ക് ഒരു വര്‍ഷം തടവു ശിക്ഷയും വിധിച്ചിരുന്നു. സ്‌പെഷ്യല്‍ കോടതിയുടെ വിധിയില്‍ അപ്പീലുമായാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഭര്‍ത്താവിനെ കുറ്റകൃത്യങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കേണ്ടത് ഭാര്യയുടെ ഉത്തരവാദിത്തമാണെന്ന് ചൂണ്ടിക്കാട്ടി കോടതി അപ്പീല്‍ തള്ളുകയായിരുന്നു.

1992 ജനുവരി മുതല്‍ 1996 ഡിസംബര്‍ വരെയുള്ള കാലയളവില്‍ 6.7 ലക്ഷം രൂപ ശക്തിവേല്‍ അനധികൃതമായി സമ്പാദിച്ചതായാണ് പൊലീസ് കണ്ടെത്തല്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.