തൃശൂര്‍: കേരളത്തില്‍ ഇത്തവണയും ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് തൃശൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍. നാളെ രാവിലെ എട്ട് വരെ താമര വിരിഞ്ഞോട്ടെയെന്നും അത് കഴിഞ്ഞാല്‍ വാടുമെന്നും മുരളീധരന്‍ പരിഹസിച്ചു. തൃശൂരില്‍ യുഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
നാളെ നല്ല ഭൂരിപക്ഷത്തോടെ യുഡിഎഫ് വിജയിക്കും. ആ കാര്യത്തില്‍ ഒരു സംശയവും കോണ്‍ഗ്രസിനും യുഡിഎഫിനും ഇല്ല. കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ ബിജെപിക്ക് ആവില്ല. വേണമെങ്കില്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങാം. ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും മുരളീധരന്‍ പറഞ്ഞു.
അഞ്ച് നിയോജക മണ്ഡലങ്ങളില്‍ നല്ല ഭൂരിപക്ഷം യുഡിഎഫിന് ഉണ്ടാകും. പുതുക്കാടും നാട്ടികയിലും ഭൂരിപക്ഷം പറയുന്നുണ്ടെങ്കിലും തങ്ങള്‍ കുറവാണ് പ്രതീക്ഷിക്കുന്നത്. ട്രെന്‍ഡുണ്ടെങ്കില്‍ എല്ലാ മണ്ഡലത്തിലും ലീഡുണ്ടാകുമെന്നും അദേഹം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.