കൊല്ലം: സംസ്ഥാനത്തെ 20 ലോക്‌സഭാ സീറ്റുകളില്‍ മൂന്നിടത്ത് ഏറെക്കുറേ വിജയം ഉറപ്പിച്ച് യുഡിഎഫ്. വയനാട്, ഇടുക്കി, എറണാകുളം, കൊല്ലം മണ്ഡലങ്ങളിലാണ് യുഡിഎഫിന്റെ തേരോട്ടം. മൂന്നു റൗണ്ട് പിന്നിട്ടപ്പോള്‍ തന്നെ ഇടുക്കിയില്‍ യുഡിഎഫിന്റെ ഡീന്‍ കുര്യാക്കോസിന്റെ ലീഡ് ഇരുപതിനാതയിരം കടന്നു. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും എറണാകുളത്ത് ഹൈബി ഈഡനും കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രനും ലീഡ് ചെയ്യുന്നു.
വോട്ടെണ്ണല്‍ പുരോഗമിക്കവെ കൊല്ലം, ഇടുക്കി,എറണാകുളം മണഡലങ്ങളില്‍ യുഡിഎഫ് ഏതാണ്ട് വിജയം ഉറപ്പിച്ച് കഴിഞ്ഞു. വയനാട്ടില്‍ വന്‍ മുന്നേറ്റവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി. 41397 വോട്ടിന് വിജയം ഉറപ്പിച്ചിരിക്കുകയാണ്. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിന് 22408 വോട്ടിന്റെ ലീഡാണ്. കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രന് 12548 വോട്ടിന്റെ ലീഡാണ് ഇപ്പോള്‍ ഉള്ളത്. എറണാകുളത്ത് ഹൈബി ഈഡന് 16837 വോട്ടുകളുടെ ലീഡാണ്.
2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ 148856 വോട്ടിന്റെ ഭൂരിപക്ഷത്തോടെയായിരുന്നു എന്‍.കെ പ്രേമചന്ദ്രന്‍ രണ്ടാമതും വിജയിച്ചത്. ഇത്തവണ ഹാട്രിക് വിജയം ലക്ഷ്യം വച്ചാണ് വീണ്ടും പ്രേമചന്ദ്രനെ യുഡിഎഫ് രംഗത്തിറക്കിയത്. എംഎല്‍എയും നടനുമായ മുകേഷിനെ ഇറക്കി മണ്ഡലം പിടിക്കാമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷിച്ചത്. എന്നാല്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ രണ്ടാം സ്ഥാനത്താണ്മുകേഷ്. മണ്ഡലത്തില്‍ എന്‍ഡിഎ നടന്‍ കൃഷ്ണകുമാറിനെയാണ് രംഗത്ത് ഇറക്കിയത്. എന്നാല്‍ കൃഷ്ണകുമാര്‍ മൂന്നാം സ്ഥലത്തേക്ക് പിന്തള്ളപ്പെട്ടു.
കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍, ചവറ, പുനലൂര്‍, ചടയമംഗലം, കുണ്ടറ എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് കൊല്ലം ലോക്സഭാ മണ്ഡലം. മണ്ഡലം രൂപീകൃതമായതിന് ശേഷം നടന്ന 17 തിരഞ്ഞെടുപ്പുകളില്‍ പത്തിലും ഇടതുപക്ഷമാണ് വിജയിച്ചത്. മുന്നണിയിലെ ധാരണപ്രകാരം ആര്‍എസ്പിയാണ് എല്‍ഡിഎഫിനായി മത്സരിച്ചത്. 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിലെ സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് ആര്‍എസ്പി യുഡിഎഫിലെത്തി. തുടര്‍ന്ന് നടന്ന രണ്ട് തിരഞ്ഞെടുപ്പിലും പ്രേമചന്ദ്രന്‍ വന്‍ വിജയം സ്വന്തമാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.