25 ശനിയാഴ്ചകള്‍ പ്രവൃത്തി ദിനം; അധ്യാപക സംഘടനകളുടെ എതിര്‍പ്പ് അവഗണിച്ച് അക്കാഡമിക് കലണ്ടര്‍

 25 ശനിയാഴ്ചകള്‍ പ്രവൃത്തി ദിനം; അധ്യാപക സംഘടനകളുടെ എതിര്‍പ്പ് അവഗണിച്ച് അക്കാഡമിക് കലണ്ടര്‍

തിരുവനന്തപുരം: പുതിയ അക്കാദമിക് കലണ്ടര്‍ സര്‍ക്കാര്‍ പുറത്തിറക്കി. അധ്യാപക സംഘടനകളുടെ കടുത്ത എതിര്‍പ്പ് അവഗണിച്ച് സംസ്ഥാനത്തെ പത്താം ക്ലാസ് വരെയുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഈ അധ്യയന വര്‍ഷം പ്രവൃത്തി ദിനങ്ങള്‍ 220 ആക്കി. കഴിഞ്ഞ വര്‍ഷം 204 പ്രവൃത്തി ദിനമായിരുന്നു. ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്നാണ് പ്രവൃത്തി ദിനങ്ങള്‍ 220 ആക്കിയത്.

പുതിയ കലണ്ടര്‍ അനുസരിച്ച് ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ 25 ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമാകും. ഇതില്‍ 16 എണ്ണം തുടര്‍ച്ചയായ ആറ് പ്രവൃത്തി ദിനം വരുന്ന ആഴ്ചകളിലാണ്. കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ച് ഒരു അധ്യയന വര്‍ഷം 220 പ്രവൃത്തി ദിനങ്ങളാണ് വേണ്ടത്. പ്രത്യേക സാഹചര്യത്തില്‍ ഇതില്‍ 20 ദിവസം വരെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ഇളവ് നല്‍കാം. കഴിഞ്ഞതിനു മുമ്പത്തെ വര്‍ഷം വരെ എല്ലാ ക്ലാസിലും 195 പ്രവൃത്തി ദിനങ്ങളായിരുന്നു.

അതേസമയം പ്രവൃത്തിസമയം കൂടുതലുള്ള ഹയര്‍സെക്കന്‍ഡറിയിലും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയിലും പ്രവൃത്തി ദിനങ്ങള്‍ 195 ആയി തുടരും. സ്‌കൂള്‍ പ്രവൃത്തി സമയം 220 ആക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധവും എതിര്‍പ്പും അറിയിക്കുമെന്ന് അധ്യാപക സംഘടനകള്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.