മോസ്കോ: സുഹൃത്തിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ റഷ്യയിലെ നദിയിൽ നാല് മെഡിക്കൽ വിദ്യാർത്ഥികൾ മുങ്ങങി മരിച്ചു. വെലിക്കി നോവ്ഗൊറോഡ് നഗരത്തിലെ നോവ്ഗൊറോഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് മരിച്ചത്. അപകടത്തിൽപ്പെട്ട ആൺകുട്ടികളിൽ ഒരാളെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു.
മഹാരാഷ്‌ട്രയിലെ ജൽഗാവ് സ്വദേശികളായ ഹർഷൽ അനന്തറാവു ദെസാലെ, ജിഷാൻ അഷ്പക് പിഞ്ചാരി, ജിയ ഫിറോജ് പിഞ്ചാരി, മാലിക് ഗുലാംഗൗസ് മുഹമ്മദ് യാക്കൂബ് എന്നിവരാണ് മരിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ മോസ്കോയിലെ ഇന്ത്യൻ എംബസി ആരംഭിച്ചു. രക്ഷപ്പെട്ട അഞ്ചാമത്തെ വിദ്യാർത്ഥിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്.
സെന്റ് പീറ്റേസ്ബർഗിലെ വോൾഖോവ് നദിയിലാണ് ദാരുണമായ സംഭവം നടന്നത്. കൂട്ടത്തിലുണ്ടായിരുന്ന പെൺകുട്ടി അപകടത്തിൽപ്പെട്ടപ്പോൾ രക്ഷിക്കാൻ ശ്രമിക്കവേയാണ് മറ്റുള്ളവർ അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ സെൻ്റ് പീറ്റേഴ്‌സ്ബർഗിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ അനുശോചനം രേഖപ്പെടുത്തി. വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ സഹായങ്ങളും കോൺസുലേറ്റ് ഉറപ്പുനൽകിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.