ദുബായ് താമസ കുടിയേറ്റ വകുപ്പ് അൽ വാസൽ ക്ലബ്ബിന്റെ വിജയം ആഘോഷിച്ചു

ദുബായ് താമസ കുടിയേറ്റ വകുപ്പ് അൽ വാസൽ ക്ലബ്ബിന്റെ വിജയം ആഘോഷിച്ചു

ദുബായ്: 2023-2024 യുഎഇ പ്രോ ലീഗ് ചാമ്പ്യന്മാരും, പ്രസിഡന്റ്സ് കപ്പ് ജേതാക്കളുമായ അൽ വാസൽ ഫുട്ബോൾ ക്ലബ്ബിന്റെ വിജയം ആഘോഷിക്കാൻ ദുബായ് താമസ-കുടിയേറ്റ വകുപ്പ് (ജിഡിആർഎഫ്എ) ചടങ്ങ് സംഘടിപ്പിച്ചു. അൽ ജാഫ്ലിയ ഓഫീസിൽ നടന്ന പരിപാടിയിൽ ക്ലബ്ബിന്റെ മാനേജ്മെന്റ് അംഗങ്ങളും കളിക്കാരും സംബന്ധിച്ചു. ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിയും അൽ വാസൽ ക്ലബ് ഡയറക്ടർ ബോർഡ് ചെയർമാൻ അഹ്മദ് മുഹമ്മദ് ബിൻ ശഫാറും ഉൾപ്പെടെ ഉന്നതർ പങ്കെടുത്തു.

ജിഡിആർഎഫ്എയിലേയും ക്ലബ്ബിന്റെയും മേധാവികൾ ചേർന്ന് കേക്ക് മുറിച്ചാണ് ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. ടീമംഗങ്ങളെ ഡയറക്ടറേറ്റിലെ ജീവനക്കാർ ഊഷ്മളമായി സ്വീകരിക്കുകയും വിജയാശംസകൾ നേർന്നുള്ള കവിത ആലപിക്കുകയും ചെയ്തു. ക്ലബ്ബിന്റെ നേട്ടങ്ങളെ ചടങ്ങിൽ ലഫ്റ്റനന്റ് ജനറൽ അഭിനന്ദിച്ചു. ഭാവിയിലെ വിജയങ്ങൾക്ക് അദ്ദേഹം ആശംസകൾ നേരുകയും ചെയ്തു.

രാജ്യത്ത് വലിയ ആരാധകരുള്ള ഫുട്ബോൾ ക്ലബ്ബാണ് അൽ വാസൽ. നീണ്ട 17 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് പ്രസിഡന്റ്സ് കപ്പിൽ അൽ വാസൽ കിരീടം നേടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.