കേരളാ അസോസിയേഷന്‍ ഓഫ് ഡാളസ് വടംവലി മാമാങ്കം കിക്കോഫ് വെള്ളിയാഴ്ച

 കേരളാ അസോസിയേഷന്‍ ഓഫ് ഡാളസ് വടംവലി മാമാങ്കം കിക്കോഫ് വെള്ളിയാഴ്ച

ഡാളസ്: കേരളാ അസോസിയേഷന്‍ ഓഫ് ഡാളസ് ജൂണ്‍ 22നു നടത്തുന്ന ഒന്നാമത് ആള്‍ അമേരിക്കന്‍ വടംവലി മാമാങ്കത്തിന്റെ ഒഫിഷ്യല്‍ കിക്കോഫ് ജൂണ്‍ 14 വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് ഗാര്‍ലന്റിലെ ഐസിഈസി ഓഡിറ്റോറിയത്തില്‍ നടക്കും.

അമേരിക്കയിലെ വിവിധ സിറ്റികളില്‍ നിന്നായി പന്ത്രണ്ടോളം ടീമുകള്‍ പങ്കെടുക്കും. വടംവലി മാമാങ്കത്തിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് അസോസിയേഷന്‍ പ്രസിഡന്റ്‌റും വടംവലി മാമാങ്കത്തിന്റെ ജനറല്‍ കണ്‍വീനറുമായ പ്രദീപ് നാഗനൂലില്‍ അറിയിച്ചു.

അസോസിയേഷന്‍ സ്‌പോര്‍ട്‌സ് ഡയറക്ടര്‍ സാബു അഗസ്റ്റിന്‍, മെമ്പര്‍ഷിപ് ഡയറക്ടര്‍ വിനോദ് ജോര്‍ജ്, ജോസി ആഞ്ഞിലിവേലില്‍ എന്നിവര്‍ ജനറല്‍ കോ ഓര്‍ഡിനേറ്റേഴ്‌സ് ആയി നൂറോളം വോളണ്ടിയര്‍മാര്‍ വിവിധ കമ്മറ്റികളിലായി സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.

ഡാളസില്‍ ആദ്യമായി നടക്കുന്ന ഓള്‍ അമേരിക്കന്‍ വടംവലി മാമാങ്കത്തിന്റെ മുഖ്യ സ്‌പോണ്‍സര്‍ ഡോ. ഷിബു സാമുവലാണ്. ഒന്നാം സ്ഥാനമായ മൂവായിരം ഡോളറും ട്രോഫിയും സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ഹിമാലയന്‍ വാലി ഫുഡ്‌സ് ആണ്.

ആവേശം ഏറിയ ഈ മത്സരത്തിന്റെ മുന്നൊരുക്കമായ കിക്കോഫിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി കേരളാ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.