വിട നല്‍കാനൊരുങ്ങി നാട്: 23 മലയാളികളുടെ മൃതദേഹം രാവിലെ 10.30 ന് കൊച്ചിയിലെത്തിക്കും; മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഏറ്റുവാങ്ങും

 വിട നല്‍കാനൊരുങ്ങി നാട്: 23 മലയാളികളുടെ മൃതദേഹം രാവിലെ 10.30 ന് കൊച്ചിയിലെത്തിക്കും; മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഏറ്റുവാങ്ങും

തിരുവനന്തപുരം: കുവൈറ്റില്‍ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് രാവിലെ നാട്ടിലെത്തിക്കും. പ്രാദേശിക സമയം പുലര്‍ച്ചെ 1.15 ന് കുവൈറ്റില്‍ നിന്ന് പുറപ്പെട്ട വ്യോമസേന വിമാനം രാവിലെ 10.30 ന് കൊച്ചിയിലെത്തും. 23 മലയാളികളുടെ മൃതദേഹം മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ചേര്‍ന്ന് ഏറ്റുവാങ്ങും.

അന്തിമോപചാരം അര്‍പ്പിക്കാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും നെടുമ്പാശേരിയില്‍ എത്തും. തുടര്‍ന്ന് പ്രത്യേക ആംബുലന്‍സുകളിലായിരിക്കും മൃതദേഹം വീടുകളിലെത്തിക്കുക. ദുരന്തത്തില്‍ മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹമാണ് കൊണ്ടു വരുന്നത്. മറ്റ് സംസ്ഥാനങ്ങളിലുള്ളവരുടെ മൃതദേഹം പിന്നീട് ഡല്‍ഹിയിലേക്ക് കൊണ്ടുപോകും.

വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിങ് വ്യോമസേന വിമാനത്തിലുണ്ട്. 50 ഇന്ത്യക്കാര്‍ മരിച്ചു. അതില്‍ ഏറ്റവും അധികം മരണപ്പെട്ടത് മലയാളികളാണ്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനായി വ്യോമസേനയുടെ സി 130 ജെ വിമാനം ഇന്നലെ വൈകുന്നേരമാണ് കുവൈറ്റിലേക്ക് പുറപ്പെട്ടത്.
കുവൈറ്റില്‍ നടപടികള്‍ പൂര്‍ത്തിയാക്കി തിരിച്ചറിഞ്ഞ ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായാണ് വ്യോമസേന വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.