ന്യൂയോർക്ക്: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്നും ഭൂമിയിലേക്കുള്ള ബോയിങ് സ്റ്റാർലൈനറിന്റെ മടക്കയാത്ര നിശ്ചയിച്ച തിയതിയിൽ നിന്ന് മാറ്റിവച്ചതായി നാസ. ചില സാങ്കേതിക പ്രശ്‌നങ്ങളും പരിശോധനകളും ചൂണ്ടിക്കാട്ടിയാണ് മടക്കയാത്ര നീട്ടിവച്ചിരിക്കുന്നത്. എന്നാൽ പുതിയ തിയതിയും നാസ പുറത്ത് വിട്ടിട്ടില്ല. ഈ മാസം 26 നായിരുന്നു സുനിത വില്യംസിന്റേയും ബുച്ച് വിൽമോറിന്റേയും മടക്കയാത്ര നിശ്ചയിച്ചിരുന്നത്.
ഈ മാസം അഞ്ചിനാണ് ബഹിരാകാശ യാത്രികരുടെ ആദ്യ സംഘവുമായി ബോയിങ് സ്റ്റാർലൈനർ കുതിച്ചുയർന്നത്. 2019ന് ശേഷം രണ്ട് തവണ ബഹിരാകാശ യാത്രികർ ഇല്ലാതെ പേടകം ക്രൂഡ് ടെസ്റ്റ് നടത്തിയിരുന്നു. സ്റ്റാർലൈനറിന്റെ അൺഡോക്കിങ്ങും ഭൂമിയിലേക്ക് യാത്രികരുമായുള്ള മടക്കയാത്രയും ഈ പരീക്ഷണത്തിലെ ഏറ്റവും സങ്കീർണ്ണമായ ഘട്ടമാണെന്നാണ് നാസ വിശദീകരിക്കുന്നത്.
വാൽവിൽ കണ്ടെത്തിയ പ്രശ്‌നങ്ങളും ഹീലിയം ചോർച്ചയുമെല്ലാം മടക്കയാത്രയ്‌ക്ക് തടസമായി നിൽക്കുന്നുണ്ട്. തിരികെ മടങ്ങുന്നതിന് മുൻപായി പേടകം പൂർണമായും പരിശോധിക്കണം. യാത്രയ്‌ക്ക് പൂർണ സന്നദ്ധമാണോ എന്ന് ഈ അവസരത്തിൽ കണ്ടെത്താനാകും. ത്രസ്റ്ററുകൾക്ക് നേരിട്ട തകരാറുകൾ പരിശോധിക്കുന്നതിനുള്ള നടപടിക്രമങ്ങളും ആരംഭിച്ചതായാണ് വിവരം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.