ഹൃദയമിടിപ്പ് നിയമം; അമേരിക്കയിലെ സൗത്ത് കരോലിന സംസ്ഥാനത്ത് ഗര്‍ഭച്ഛിദ്രങ്ങള്‍ 80 ശതമാനത്തോളം കുറഞ്ഞു

ഹൃദയമിടിപ്പ് നിയമം; അമേരിക്കയിലെ സൗത്ത് കരോലിന സംസ്ഥാനത്ത് ഗര്‍ഭച്ഛിദ്രങ്ങള്‍ 80 ശതമാനത്തോളം കുറഞ്ഞു

കൊളംബിയ(സൗത്ത് കരോലിന): അമേരിക്കന്‍ സംസ്ഥാനമായ സൗത്ത് കാരോലിനയില്‍ ഗര്‍ഭച്ഛിദ്രം 80 ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ട്. 2023 ഓഗസ്റ്റില്‍ ഔദ്യോഗികമായി പ്രാബല്യത്തില്‍ വന്ന ഗര്‍ഭഛിദ്ര നിരോധന (ഹൃദയമിടിപ്പ് നിയമം) നിയമത്തെത്തുടര്‍ന്നാണ് ഗര്‍ഭച്ഛിദ്രത്തില്‍ വന്‍ കുറവ് രേഖപ്പെടുത്തിയത്. ആറാഴ്ചത്തെ ഗര്‍ഭകാലത്തിനു ശേഷമുള്ള അബോര്‍ഷന്‍ നിയന്ത്രിക്കുന്നതാണ് നിയമം.

ബലാത്സംഗം, ഭ്രൂണത്തിന് വളര്‍ച്ചക്കുറവ് അല്ലെങ്കില്‍ അമ്മയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥ എന്നീ സാഹചര്യങ്ങളില്‍ മാത്രമേ നിയമപ്രകാരം അബോര്‍ഷന്‍ അനുവദനീയമായിട്ടുള്ളു.

2023 ജനുവരി ഒന്നിനും ഓഗസ്റ്റ് 22 നും ഇടയില്‍ 7,397 ഗര്‍ഭച്ഛിദ്രങ്ങളാണ് നടന്നത്. അതായത് പ്രതിമാസം 924 ഗര്‍ഭഛിദ്രങ്ങള്‍. ഇതിനു വിപരീതമായി ഹൃദയമിടിപ്പ് നിയമം വന്ന ശേഷം ഓഗസ്റ്റ് 23 നും ഡിസംബര്‍ 31 നും ഇടയില്‍ 790 ഗര്‍ഭച്ഛിദ്രങ്ങളായി കുറഞ്ഞു. പ്രതിമാസം 198 ഗര്‍ഭഛിദ്രങ്ങള്‍. ഓരോ മാസവും നടത്തുന്ന ഗര്‍ഭഛിദ്രങ്ങളുടെ ശരാശരി എണ്ണം 79% കുറഞ്ഞു.

ആറാഴ്ചയില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് നിയമപരമായ പരിരക്ഷയില്ല. നിയമം ഉദ്ദേശിച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണക്കുകള്‍ തെളിയിക്കുന്നതായി ഗവര്‍ണര്‍ ഹെന്റി മക്മാസ്റ്ററുടെ വക്താവ് പറഞ്ഞു.

'ആരും ഗര്‍ഭച്ഛിദ്രം നടത്താത്ത ഒരു ദിവസം കാണാനാണ് ഗവര്‍ണര്‍ ആഗ്രഹിക്കുന്നത്. ആയിരക്കണക്കിന് നിരപരാധികളായ കുരുന്നുകളുടെ ജീവന്‍ രക്ഷിക്കുകയും ഗര്‍ഭച്ഛിദ്രത്തിന്റെ ലക്ഷ്യസ്ഥാനം എന്ന സൗത്ത് കരോലിനയുടെ കുപ്രസിദ്ധിക്ക് അറുതി വരുത്തുകയുമാണ് നിയമത്തിന്റെ ലക്ഷ്യമെന്നും വക്താവ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.