ജിഡിആർഎഫ്എ- ദുബായ് മികച്ച ജീവനക്കാർക്ക് മെഡലുകളും ബാഡ്ജുകളും നൽകി

ജിഡിആർഎഫ്എ- ദുബായ് മികച്ച ജീവനക്കാർക്ക് മെഡലുകളും ബാഡ്ജുകളും നൽകി

ദുബായ്:ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്( ജിഡിആർഎഫ്എ) തങ്ങളുടെ മികച്ച ജീവനക്കാർക്ക് മെഡലുകളും ബാഡ്ജുകളും നൽകി ആദരിക്കുന്നതിനായി പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു. ദുബായ് വേൾഡ് ട്രേഡ് സെൻട്രറിൽ നടന്ന പരിപാടിയിൽ പ്രശസ്തമായ "എക്സ്പോ ബാഡ്ജ്" ഉം "ഹാപ്പിനസ് ബാഡ്ജും" ഉൾപ്പെടെ ഒട്ടേറെ ബഹുമതികൾ ജീവനക്കാർക്ക് കൈമാറി .

മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി , അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സംബന്ധിച്ചു. ജോലിയിലെ പുരോഗതി വർദ്ധിപ്പിക്കുക, സർഗ്ഗാത്മകത പ്രോത്സാഹിപ്പിക്കുക, ജീവനക്കാർക്കിടയിൽ നേതൃത്വപരമായ കഴിവുകൾ വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ ജീവനക്കാരുടെ പരിശ്രമങ്ങളെ അംഗീകരിക്കുന്നതിനും അവരെ വിലമതിക്കുന്നതിനുമുള്ള ജിഡിആർഎഫയുടെ തുടർച്ചയായ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.

2023-ലെ ദുബായ് സർക്കാർ ജീവനക്കാരുടെ സന്തോഷ സൂചികയിൽ ഒന്നാം സ്ഥാനം നേടിയതിന്റെ ഭാഗമായി എല്ലാ ജീവനക്കാർക്കും "ഹാപ്പിനസ് ബാഡ്ജുകൾ" സമ്മാനിച്ചു. ജോലിയിൽ തൃപ്തിയും ജീവനക്കാരുടെ സന്തോഷവും വളർത്തുന്ന പോസിറ്റീവ് വർക്ക് എൻവയോൺമെന്റ് സൃഷ്ടിക്കാനുള്ള ജിഡിആർഎഫയുടെ പ്രതിബദ്ധതയുടെ ഭാഗമായിരുന്നു ബാഡ്ജുകൾ നൽകിയതെന്ന് ഡയറക്ടറേറ്റ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.