ഇന്ത്യയിൽ കറൻസി രഹിത ഇടപാടിൽ റെക്കോർഡ് വർധനവ്

ഇന്ത്യയിൽ കറൻസി രഹിത ഇടപാടിൽ റെക്കോർഡ് വർധനവ്

ന്യൂഡൽഹി: ഇന്ത്യയില്‍ കറന്‍സി രഹിത ഇടപാടില്‍ റെക്കോര്‍ഡ് വര്‍ധനവ് . ഈ വര്‍ഷം ജനുവരി മാസത്തില്‍ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴി 4.2 ലക്ഷം കോടി രൂപ വിലമതിക്കുന്ന 230 കോടി ഇടപാടുകള്‍ രേഖപ്പെടുത്തിയതായി നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് പറഞ്ഞു.

യുപിഐ ഇടപാടുകളുടെ മൂല്യം 76.5 ശതമാനവും ഇടപാട് മൂല്യം 100 ശതമാനവും ഉയര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു. എടിഎമ്മിനു ശേഷം ബാങ്കിങ് രംഗത്തെ ഏറ്റവും വലിയ വിപ്ലവങ്ങളിൽ ഒന്നാണ് യുപിഐ . ഈ ആപ്പുകൾ വ്യാപകമായതോടെ കാർഡ്, ഓൺലൈൻ ബാങ്കിങ്, ഇ-വോലെറ്റ് സംവിധാനങ്ങളെക്കാൾ എളുപ്പത്തിൽ പണമിടപാടുകൾ നടക്കുന്നുണ്ട്. റിസർവ് ബാങ്കിനു പുറമേ, ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷന്റെയും പിന്തുണയോടെ നാഷനൽ പേമെന്റ് നെറ്റ് വർക്ക് കമ്പനി നിർമിച്ചതാണ് യുപിഐ.

' ഇതൊരു പ്രതിഭാസമാണ്' ജനുവരിയില്‍ 230 കോടി ഇടപാടുകള്‍ നടന്നിരിക്കുന്നു, ഇതിലൂടെ 4.3 ലക്ഷം കോടി രൂപയുടെ ഇടപാടാണ് നടന്നത്. യുപിഐ വഴി ഒരു മാസം 100 കോടി ഇടപാടുകള്‍ കടക്കാന്‍ എടുത്തത് മൂന്ന് വര്‍ഷമാണ്. അടുത്ത 100 കോടി വന്നത് ഒരു വര്‍ഷത്തിനുള്ളിലാണ് ' നീതി ആയോഗ് സി‌ഇ‌ഒ ട്വീറ്റ് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.