ചിക്കാഗോ: ഭാരത അപ്പസ്‌തോലനും ഇടവക മധ്യസ്ഥനുമായ വി.തോമശ്ലീഹായുടെ ദുകറാന തിരുന്നാള്‍ ബെല്‍വുഡിലുള്ള സീറോ മലബാര്‍ കത്തീഡ്രലില്‍ അത്യാഡംബരപൂര്‍വം കൊണ്ടാടുന്നു. തിരുന്നാളിനോടനുബന്ധിച്ച് ജൂണ്‍ 28 മുതല്‍ ജൂലൈ ആറ് വരെ എല്ലാ ദിവസവും വി. തോമാ ശ്ലീഹായുടെ നൊവേന ഉണ്ടായിരിക്കും.
ജൂണ്‍ 30 ന് വൈകുന്നേരം അഞ്ചിന് രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റ് നടത്തുന്നതോടെ തിരുന്നാളിന് തുടക്കമാകും.
ബീനാ വള്ളിക്കളം, നിഷാ മാണി, ലത കൂള, റോസ് വടകര, സുജിമോള്‍ ചിറയില്‍, അലിഷ്യ ജോര്‍ജ്, ആന്‍ വടക്കുംച്ചേരി എന്നിവരുടെ നേതൃത്വത്തിലുള്ള ഇടവകയിലെ വനിതകളാണ് ഈ വര്‍ഷത്തെ തിരുന്നാളിന് നേതൃത്വം നല്‍കുന്നത് എന്ന പ്രത്യേകതയും ഇ്ത്തവണയുണ്ട്.
മെത്രാഭിഷേകത്തിന്റെയും രൂപതാ സ്ഥാപനത്തിന്റെയും ഓര്‍മ്മ ദിവസമായ ജൂലൈ ഒന്നിന് ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വൈകുന്നേരം ഏഴിന് ആഘോഷമായ ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.വി. തോമാ ശ്ലീഹായുടെ ദുക്‌റാന തിരുന്നാളായ ജൂലൈ മൂന്നിന് ഇടവക വൈദികനായ ഫാ. ജോര്‍ജ് പാറയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ഇംഗ്ലീഷിലുള്ള റാസ കുര്‍ബാനയും ഉണ്ടായിരിക്കും.
ജൂലൈ നാലിന് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ മലയാളത്തിലുള്ള റാസ കുര്‍ബാനയ്ക്ക് വികാരി ജനറല്‍ ഫാ. ജോണ്‍ മേലേപ്പുറം, പ്രെക്യുറേറ്റര്‍ ഫാ. കുരിയന്‍ നെടുവിലിച്ചാലുങ്കല്‍, പ്രൊ ചാന്‍സലര്‍ ഫാ. ജോണ്‍സണ്‍ സേവ്യര്‍ എന്നിവര്‍ സഹകാര്‍മ്മീകര്‍ ആയിരിക്കും.
ജൂലൈ അഞ്ചിന് വൈകുന്നേരം അഞ്ചിന് രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ആഘോഷമായ വിശുദ്ധ ബലിക്ക് ശേഷം വര്‍ണ വൈവിധ്യമായ കലാപരിപാടികളോടു കൂടി സീറോ മലബാര്‍ നൈറ്റ് അരങ്ങേറം.
ജൂലൈ ആറ് ശനിയാഴ്ച രാവിലെ 10 ന് മാര്‍ ജോയി ആലപ്പാട്ടിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് ചിക്കാഗോയിലെത്തിച്ചേരുന്ന സീറോ മലബാര്‍ രുപതാധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍ പിതാവിന് ഇടവക ജനം ഒന്നാകെ സ്വീകരണം നല്‍കും. സഭാധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിന് ശേഷം ആദ്യമായി വടക്കെ അമേരിക്കയിലെ സ്വന്തം സഭാംഗങ്ങളെ കാണാന്‍ എത്തുന്നത് ഏറെ സന്തോഷത്തോടെയാണ് വിശ്വാസികള്‍ കാണുന്നത്.
സ്വീകരണത്തിന് ശേഷം 10.30 ന് മാര്‍ റാഫേല്‍ തട്ടില്‍ പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായദിവ്യബലി ഉണ്ടായിരിക്കും. കുര്‍ബാനയ്ക്ക് ശേഷം പാരിഷ് ഹാളില്‍ അനുമോദന യോഗവും എല്ലാവര്‍ക്കും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.
വൈകുന്നേരം അഞ്ചിന് വികാരി ജനറല്‍ ഫാ. തോമസ് മുളവനാലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയ്ക്ക് ശേഷം ഏഴിന് ആരംഭിക്കുന്ന പ്രസുദേന്തി നൈറ്റ് പ്രമുഖ സംഗീത സംവിധായകന്‍ ഔസേപ്പച്ചന്റെ നേതൃത്വത്തില്‍ മൂന്നൂറിലധികം ഗായകര്‍ ഉള്‍കൊള്ളുന്ന സംഗീത സന്ധ്യയോടെ ആരംഭിക്കുന്നതായിരിക്കും. വൈവിധ്യമാര്‍ന്ന കലാരൂപങ്ങളും അന്നേ ദിവസം അരങ്ങേറുന്നു.
മുഖ്യ തിരുന്നാള്‍ ദിനമായ ജൂലൈ ഏഴ് ഞായറാഴ്ച വൈകുന്നേരം അഞ്ചിന് ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ തിരുന്നാള്‍ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് ഭക്തിസാന്ദ്രമായ പ്രദക്ഷിണവും കരിമരുന്ന് പ്രകടനവും ഉണ്ടായിരിക്കും.
തിരുന്നാള്‍ വിജയത്തിനായി അനേകം കമ്മിറ്റികള്‍ രൂപികരിച്ച് കൈക്കരന്മാരായ ബിജി സി. മാണി, വിവിഷ് ജേക്കബ്, ബോബി ചിറയില്‍, സന്തോഷ് കാട്ടൂക്കാരന്‍, ഡേവിഡ് ജോസഫ്, ഷാരോണ്‍ തോമസ് തുടങ്ങിയവര്‍ അക്ഷീണം പ്രയന്തിച്ചു വരുന്നു.
മാര്‍ തോമാ ശ്ലീഹായുടെ തിരുന്നാളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. തോമസ് കടുകപ്പിള്ളിയും സഹ വികാരി ഫ. ജോയല്‍ പയസും അറിയിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.