വയനാട് മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയില്‍ കുഴിബോംബുകള്‍ കണ്ടെത്തി

വയനാട് മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയില്‍  കുഴിബോംബുകള്‍ കണ്ടെത്തി

കല്‍പ്പറ്റ: വയനാട് തലപ്പുഴയില്‍ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയില്‍ കുഴിബോംബ് കണ്ടെത്തി. മക്കിമല കൊടക്കാട് ഫെന്‍സിങിനോട് ചേര്‍ന്നായിരുന്നു കുഴിബോംബ് കണ്ടെത്തിയത്. ജലാറ്റിന്‍ സ്റ്റിക്ക് ഉള്‍പ്പെടെയുള്ള സ്‌ഫോടക വസ്തുക്കളും കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.

തണ്ടര്‍ ബോള്‍ട്ട് പട്രോളിങ് നടത്തുന്ന മേഖലയാണിത്. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി എല്ലാം നിര്‍വീര്യമാക്കി. വനത്തിനോട് ചേര്‍ന്ന് ഫെന്‍സിങ് ഉള്ളിടത്താണ് കുഴിച്ചിട്ട നിലയില്‍ സ്‌ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നത്. സ്ഥലത്ത് ഫെന്‍സിങ് പരിശോധിക്കാന്‍ പോയ വനം വാച്ചര്‍മാര്‍ക്ക് സംശയം തോന്നി പൊലീസിനെ അറിയിക്കുകയായിരുന്നു.

പശ്ചിമഘട്ട കബീദളത്തില്‍ പെട്ട മാവോയിസ്റ്റ് സംഘത്തിന്റെ സാന്നിദ്ധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശമാണിത്. ഇടവേളകളില്‍ മാവോയിസ്റ്റ്- തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടല്‍ ഇവിടെ ഉണ്ടാകാറുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.